the digital signature of the temple city

നാലു വർഷത്തിനിടയിൽ നടന്ന 88 മസ്തിഷ്ക മരണങ്ങളുടെ വിശദമായ അന്വേഷണം വേണം; ആര്യമഹർഷി

- Advertisement -[the_ad id="14637"]

കുന്നംകുളം: അവയവദാനം നൽകിയവരും അവയവ സ്വീകർത്താവും  ജീവകാരുണ്യ പ്രവർത്തകരും ചേർന്ന് ആര്യമഹർഷിയുടെ നേതൃത്വത്തിൽ 88 മസ്തിഷ്ക മരണങ്ങളുടെ വിശദമായ അന്വേഷണം അവശ്യപ്പെട്ട് സർക്കാരിന് കത്തയച്ചു.

അവയവദാനം മഹാദാനം എന്ന പുണ്യ പ്രവർത്തിയുടെ ഭാഗമായി ASIA BOOK OF RECORDS, LIMCA BOOK OF RECORDS, INDIA BOOK OF RECORDS, WORLD KING RECORD VIYETNAM തുടങ്ങിയവയിൽ ഇടം നേടിയിയ ആര്യലോക് ആശ്രമത്തിലെ ആര്യമഹർഷിയും ഭാര്യ സിമിയും ഒരു പ്രതിഫലവും കൂടാതെ ലോകത്തിൽ ആദ്യമായി ഒരേദിവസം രണ്ടു പേർക്കു വൃക്കദാനം നൽകിയ ദമ്പതികൾ ആണ്.

സമൂഹത്തിൽ അവയവദാനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിന് വേണ്ടി അവയവദാന ആവശ്യകത പൊതുജങ്ങൾക്കു ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചട്ടുണ്ട്.

വാഹനാപകടത്തിൽപ്പെട്ട പതിനെട്ടുകാരന് മസ്തിഷ്കമരണം സംഭവിച്ചെന്ന റിപ്പോര്ട്ട് നല്കി അവയവങ്ങൾ ദാനം ചെയ്തെന്ന കൊല്ലം സ്വദേശിയായ ഡോ: ഗണപതിയുടെ പരാതിയിൽ കൊച്ചി ലോർ ആശുപത്രിക്കും എട്ട് ഡോക്ടര്മാര്ക്കുമെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് ആര്യ മഹർഷിയും ജീവകാരുണ്യ പ്രവർത്തകരും ചേർന്ന് കഴിഞ്ഞ നാലുവർഷത്തിനിടയിൽ നടന്ന 88 മസ്തിഷ്ക മരണങ്ങളുടെ വിശദമായ അന്വേഷണം വേണം എന്ന് ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തയക്കുന്നത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts