the digital signature of the temple city

ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻ്ററിൽ സ്റ്റാഫ് നഴ്സ്, ആശുപത്രി അറ്റൻഡൻ്റ് ഒഴിവ്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻ്ററിൽ ഒഴിവുള്ള സ്റ്റാഫ്  നഴ്സ് ഗ്രേഡ് 1 (കേഡർ സ്ട്ങ്ങ്ത്) ,ഹോസ്പിറ്റൽ അറ്റൻഡൻ്റ് ഗ്രേഡ് 1 ( കേഡർ സ്ട്ങ്ങ്ത്) എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ 13 ചൊവ്വാഴ്ച ദേവസ്വം ഓഫീസിൽ വെച്ച് നടത്തും.

- Advertisement - Guruvayoor image

യോഗ്യരായ ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. എസ്എസ്എൽസിയും മൂന്നുവർഷത്തിൽ കുറയാത്ത ജനറൽ നഴ്സിങ്ങ് പരിശീലനവും കേരള നഴ്സസ് ആൻറ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷനും ആണ് സ്റ്റാഫ് നേഴ്സ് ഗ്രേഡ് I യോഗ്യത.  ഒരൊഴിവാണുള്ളത്. രാവിലെ 11 മണിക്ക് ആണ് കൂടിക്കാഴ്ച.  ഹോസ്പിറ്റൽ അറ്റൻഡൻ്റിൻ്റെ യോഗ്യത ഏഴാം ക്ലാസ് വിജയവും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും . 2 ഒഴിവുണ്ട്. ഉച്ചയ്ക്ക് 2 മണിക്കാണ് കൂടിക്കാഴ്ച. രണ്ടു തസ്തികകളിലേക്കുമുള്ള കൂടിക്കാഴ്ചയ്ക്കായി  ഉദ്യോഗാർത്ഥികൾ ഒരു മണിക്കൂർ നേരത്തെ ഓഫീസിലെത്തണം. സർട്ടിഫിക്കറ്റ് പരിശോധനയ്ക്കാണിത്. 179 ദിവസത്തേക്കാണ് നിയമനം. പ്രായപരിധി 2023ജനുവരി ഒന്നിന് 18- 36.

ബയോഡാറ്റയ്ക്കൊപ്പം  ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസലും പകർപ്പും  സഹിതം ഹാജരാകണം. സംവരണ വിഭാഗത്തിന് നിയമാനുസൃത വയസിളവ് ഉണ്ടാകും. വിശദ വിവരങ്ങൾ ദേവസ്വം വെബ്സൈറ്റിലുണ്ട്. വിവരങ്ങൾക്ക് ഈ നമ്പറിൽ 0487-2556335 Extn-251 വിളിക്കാവുന്നതാണ്

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts