ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള ടൈപ്പിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം (179 ദിവസത്തേക്ക്) നടത്തുന്നതിന് ജൂൺ 13 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തും. 1-1-2023 ന് 18 നും 36 നും മധ്യേ പ്രായമുള്ള , ഹിന്ദുക്കളായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.
യോഗ്യത എസ് എസ് എൽ സി അല്ലെങ്കിൽ തത്തുല്യം. മലയാളം ടൈപ്പിങ്ങിൽ കെ ജി ടി ഇ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എം ജി ടി ഇ, ഹയർ ഗ്രേഡ് സർട്ടിഫിക്കറ്റ് ഇൻ ടൈപ്പിങ്ങ് ഇംഗ്ലീഷ് അല്ലെങ്കിൽ തത്തുല്യം എന്നിവ പാസായവർക്ക് കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. യോഗ്യതകളുടെ അസൽ രേഖകൾ, ബയോഡാറ്റ, തിരിച്ചറിയൽ രേഖ എന്നിവയുടെ ഒറിജിനലും പകർപ്പും സഹിതം അന്നേ ദിവസം രാവിലെ 9 മണിക്ക് ദേവസ്വം ഓഫീസിലെത്തണം. സംവരണ വിഭാഗത്തിന് നിയമാനുസൃത വയസിളവ് ഉണ്ടാകും.