- Advertisement -[the_ad id="14637"]
ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കേരള സർക്കാരിന്റെ ആർദ്രം മിഷന്റെ പദ്ധതിയുടെ ഭാഗമായി 1.22 കോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ ഔട്ട് പേഷ്യന്റ് ഡിപ്പാർട്ട്മെന്റിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് നിർവഹിച്ചു.
എൻ കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ടി എൻ പ്രതാപൻ എം പി, പ്രവാസി ക്ഷേമകാര്യ ബോർഡ് ചെയർമാൻ കെ വി അബ്ദുൾ ഖാദർ, ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, വൈസ് ചെയർമാൻ കെ കെ മുബാറക്ക്, ഡി എം ഒ ടി പി ശ്രീദേവി കൗൺസിലർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.