the digital signature of the temple city

ഇനി ടെൻഷൻ ഇല്ലാതെ മുന്നേറാം – വെബിനാർ മെയ്‌ 20ന് രാത്രി 7.30ന് ഗൂഗിൾ മീറ്റിൽ

- Advertisement -[the_ad id="14637"]

ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്, ഓക്സ്ഫോർഡ് അക്കാദമി, ഗുരുവായൂർ ഓൺലൈൻ.കോം, മാമൂസ് എൽ. എൽ സി ദുബായ്, എന്നിവയുടെ സഹകരണത്തോടെ സ്‌ട്രെസ് മാനേജ്മെന്റ്മായി  ബന്ധപ്പെട്ട് “ടെൻഷൻ ഇനിയില്ല” എന്ന വെബിനാർ ഗൂഗിൾ മീറ്റിലൂടെ   നടത്തുന്നു.

പ്രശസ്ത സൈക്കോളജിസ്റ്റ് ജോയ് ചീരൻ ക്ലാസെടുക്കുന്നു. 2023,മെയ്‌ 20ന് രാത്രി 7.30ന് ആരംഭിക്കുന്ന വെബിനാർ ക്ലബ്ബ് എഫ് എം  സീനിയർ ആർ ജെ വിനീത് ഉദ്ഘാടനം ചെയ്യും.

കൺസോൾ പ്രസിഡന്റ്‌ അബ്ദുൾ ലത്തീഫ് അമ്മേങ്ങര, ജനറൽ സെക്രട്ടറി അഡ്വ. സുജിത് അയിനിപ്പുള്ളി, ഡോ മുഹമ്മദ്‌ സുലൈമാൻ ( കെ എം സി ടി  ലോ കോളേജ് കുറ്റിപ്പുറം ),  ഓക്സ്ഫോർഡ് അക്കാദമി ഡയറക്ടർ നിസാം അഹമ്മദ്, ഗുരുവായൂർ ഓൺലൈൻ.കോം ചെയർമാൻ പണിക്കശേരി രഞ്ജിത്ത് എന്നിവർ പങ്കെടുക്കും.

ക്ലാസിന്റെ അവസാനത്തിൽ സംശയ നിവാരണത്തിനുള്ള സെഷനുമുണ്ടാകും. വെബ്ബിനാറിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും. രജിസ്ട്രേഷന്
9846797797 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് പേര്, വയസ്സ്, സ്ഥലം എന്നീ വിവരങ്ങൾ അയച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

PSX 20230519 173126

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts