the digital signature of the temple city

ഗുരുവായൂർ ദേവസ്വം ക്ഷേത്ര ധനസഹായം മൂന്നാംഘട്ടം വിതരണം മെയ് 17 ന് കോഴിക്കോട്: ഉദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണൻ

- Advertisement -[the_ad id="14637"]

ഗുരുവായൂർ ദേവസ്വത്തിൽ നിന്നും  ഇതര ക്ഷേത്രങ്ങൾക്കും വേദപാഠ ശാലകൾക്കുമായുള്ള മൂന്നാം ഘട്ട ധനസഹായ വിതരണം മേയ് 17 ന്  കോഴിക്കോട് നടക്കും.

വടക്കൻ മേഖലയിലെ നാലു ജില്ലകളിലുള്ള തെരഞ്ഞെടുത്ത ക്ഷേത്രങ്ങൾക്കുള്ള ധനസഹായ വിതരണമാണ് ബുധനാഴ്ച വൈകിട്ട് 4 മണിക്ക്  കോഴിക്കോട് ശ്രീ അഴകൊടി ദേവീക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുക. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോഴിക്കോട് എം പി എം കെ രാഘവൻ, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, ദേവസ്വം ഭരണസമിതി അംഗങ്ങൾ എന്നിവർ  സന്നിഹിതരാകും.

കോഴിക്കോട്, കണ്ണൂർ, വയനാട്,കാസർകോട് ജില്ലകളിലെ 255 ക്ഷേത്രങ്ങൾക്കായി 1.64 കോടി രൂപയാണ് നൽകുന്നത്. ഇതിനകം തെക്കൻ, മദ്ധ്യമേഖലകളിലെ ക്ഷേത്രങ്ങൾക്കുള്ള ധനസഹായ വിതരണം പൂർത്തിയായി.

സംസ്ഥാനത്തെ ഇതര ഹൈന്ദവ ക്ഷേത്രങ്ങളുടെ ജീർണ്ണോദ്ധാരണ പ്രവർത്തനങ്ങൾക്കായി ഗുരുവായൂർ ദേവസ്വം ഈ വർഷം അഞ്ച് കോടി രൂപാ ധനസഹായമാണ് നൽകുന്നത്. തെരഞ്ഞെടുത്ത 749 ക്ഷേത്രങ്ങൾക്കാണ് ധനസഹായം. 14 ജില്ലകളിൽ നിന്നും ലഭിച്ച 1162 അപേക്ഷകളിൽ നിന്നാണ് ക്ഷേത്രങ്ങളെ തെരഞ്ഞെടുത്തത്. ദേവസ്വത്തിൽ ലഭിച്ച അപേക്ഷകൾ  ചെയർമാൻ ഡോ.വി.കെ. വിജയൻ ഉൾപ്പെടെയുള്ള ദേവസ്വം ഭരണസമിതി അംഗങ്ങൾ പരിശോധിച്ച്  വിവിധ ജില്ലകളിലെ ക്ഷേത്രങ്ങളിലെത്തി തുടർ പരിശോധനയും വിലയിരുത്തലും നടത്തി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ്   ക്ഷേത്രങ്ങളെ തെരഞ്ഞെടുത്തത്.

ധനസഹായത്തിന് തെരഞ്ഞെടുത്ത ക്ഷേത്രങ്ങൾക്കുള്ള ക്ഷണക്കത്തുകൾ ഈ മെയിൽ മുഖേന അയച്ചിട്ടുണ്ട്.. ഓൺലൈൻ അപേക്ഷയിൽ നൽകിയ ഈ മെയിൽ വിലാസത്തിലാണ് ക്ഷണക്കത്ത് അയച്ചിരിക്കുന്നത്.  ദേവസ്വം നിർദേശിച്ച രേഖകൾ ഹാജരാക്കിയാൽ മാത്രമേ ചെക്ക് കൈപ്പറ്റാനാകൂ.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts