ഗുരുവായൂർ: കേരളത്തിൽ തുടർ ഭരണത്തിലേറിയ എൽ ഡി എഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എൽ ഡി എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 14 ന് ഞായറാഴ്ച വൈകീട്ട് 4 മണിക്ക് ഗുരുവായൂർ കിഴക്കേ നടയിലുള്ള ഗുരുവായൂർ സത്യാഗ്രഹ സ്മാരക വേദിയിൽ ബഹുജനറാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു.
പൊതുസമ്മേളനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുൻമന്ത്രി വി എസ് സുനിൽകുമാർ, സി പി ഐ (എം) സംസ്ഥാന കമ്മിറ്റിയംഗം ബേബി ജോൺ, സി പി ഐ (എം) ജില്ല സെക്രട്ടറി എം എം വർഗ്ഗീസ്, എൻ.സി.പി നേതാവ് എ.വി വല്ലഭൻ, എൽ ഡി എഫ് ജില്ല കൺവീനർ സ. കെ വി അബ്ദുൾഖാദർ,എൻ.കെ അക്ബർ എംഎൽഎ, വിവിധ കക്ഷി നേതാക്കളായ പി.ഐ സൈമൺ മാസ്റ്റർ, INL വർക്കിങ് പ്രസിഡണ്ട് ഷെബീൽ തങ്ങൾ, കോൺഗ്രസ്സ് ജില്ല സെക്രട്ടറി പി.കെ.സെയ്താലിക്കുട്ടി, കേരള കോൺഗ്രസ്സ് (എം) സംസ്ഥാന ഉന്നതാധികാര സമിതിയംഗം സെബാസ്റ്റ്യൻ ചൂണ്ടൽ, ജനതാദൾ (എസ്) ജില്ല സെക്രട്ടറി എം.മോഹൻദാസ് എന്നിവർ പ്രസംഗിക്കും. വിവിധ ബൂത്തുകളിൽ നിന്ന് ബഹുജനങ്ങൾ പ്രകടനമായി റാലി കേന്ദ്രത്തിൽ എത്തിചേരുമെന്ന് എൽഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി കൺവീനർ അറിയിച്ചു