ഗുരുവായൂർ: വാദ്യ സപര്യയിൽ അറുപത് വർഷകാലം പഞ്ചവാദ്യത്തിലൂടെ മദ്ദള കേസരിയായി വിരജിച്ച, തിമിലയിലും ഒരേ പോലെ പ്രാവീണ്യം തെളിയിച്ച വാദ്യ ഗുരുഭൂതൻ കൂടിയായ വിട പറഞ്ഞ പുതുശ്ശേരി ശിവരാമന് പാനയോഗം ആദരാഞ്ജലികൾ അർപ്പിച്ച് സ്മരണാജ്ജലിയുമായി അനുശോചിച്ചു.
പാന യോഗത്തിൻ്റെ “കല്ലൂർ ശങ്കരൻ സ്മാരക ” പുരസ്ക്കാരത്തിന് അർഹനായ അദ്ദേഹം വാദ്യ ലോകത്ത് ഏറെ ശ്രദ്ധ പിടിച്ച് പറ്റിയ ഗുരുവായൂർ വാദ്യ സത്യാഗ്രഹ പഞ്ചവാദ്യതാള രണാങ്കണത്തിലെ മുഖ്യ സാന്നിദ്ധ്യവുമായിരുന്നു. വാദ്യ പ്രവീൺ ഗുരുവായൂർ ജയപ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ തിരുവെങ്കിടാചലപതി ക്ഷേത്രസമിതി പ്രസിഡണ്ട് ശശി വാറണാട്ട് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ബാലൻ വാറണാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു.വിവിധ കലാകാരന്മാരായ ഉണ്ണികൃഷ്ണൻ എടവന, ഷൺമുഖൻ തെച്ചിയിൽ, മാധവൻ പൈക്കാട്ട്, ഇ ദേവീദാസൻ, മുരളി അകമ്പടി, പ്രഭാകരൻ മുത്തേടത്ത്, പ്രീത എടവന, രാജു കോക്കൂർ, ഇ ഹരീഷ്, മോഹനൻ കുന്നത്തൂർ എന്നിവർ അനുശോചന പ്രസംഗങ്ങൾ നടത്തി