ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശ്രീകോവിൽ നവീകരണത്തിന്റെ ഭാഗമായി മഹാദേവന്റെ പ്രതിഷ്ഠ 2023 മെയ് 7ന് ഞായറാഴ്ച ബാലാലയത്തിലേക്ക് മാറ്റുന്നു.
അന്നേ ദിവസം ക്ഷേത്ര നട രാവിലെ 3 മണിക്ക് തുറക്കുന്നതും ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന പൂജകൾക്കും , ഹോമങ്ങൾക്കും ശേഷം രാവിലെ 8 നും 9 നും ഇടയിലുള്ള മുഹൂർത്തതിൽ ബാലാലയ പ്രതിഷ്ഠ നടത്തുന്നതുമായിരിക്കും. നവീകരണത്തിന്റെ ഭാഗമായി തെക്കേ മഠം സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതി 5ന് വെളിയാഴ്ച കാലത്ത് 8 മണിക്ക് ക്ഷേത്രത്തിൽ എത്തി വെച്ചു നമസ്കാരം സ്വീകരിക്കുന്നതും, പുഷ്പാഞ്ജലി നടത്തുന്നതുമാണ്. ശ്രീകോവിലിന്റെ നവീകരണത്തിനു ശേഷം ജൂൺ 28ന് പുന:പ്രതിഷ്ഠയും, ജുലായ് 1ന് ദ്രവ്യാവർത്തി കലശവും നടക്കുന്നതാണ്.