ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ ജനകീയാസൂത്രണം 2022-23 പദ്ധതി പ്രകാരം പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം നടത്തി.
മെയ് 5 ന് നഗരസഭ ലൈബ്രറി ഹാളിൽ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. 22 വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പാണ് വിതരണം ചെയ്യുന്നത്. വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എ എം ഷെഫീർ സ്വാഗതവും പട്ടികജാതി വികസന ഓഫീസര്‍ അഞ്ജിത അശോക് നന്ദിയും റിപ്പോർട്ട് അവതരണവും നടത്തി.
സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷൈലജ സുധന്‍, എ സായിനാഥന്‍ എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലർമാരായ അജിത ദിനേശൻ, ലത സത്യൻ, ദീപ, മുനീറ അഷറഫ്, ജ്യോതി രവീന്ദ്രനാഥ് എന്നിവർ പങ്കെടുത്തു. ജനകീയാസൂത്രണ പദ്ധതി പ്രകാരം 803967 . 78 /- രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുളളതെന്ന് ഗുരുവായൂര്‍ നഗരസഭ പട്ടികജാതി വികസന ഓഫീസര് അറിയിച്ചു.