ഗുരുവായൂർ: സേവ് ഗുരുവായൂർ മിഷൻ ജനറൽ ബോഡി യോഗം 2023 മെയ് 1 ന് ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ഗുരുവായൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടൽ പങ്കജ് റെസിഡൻസിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി SGM മെമ്പർഷിപ്പ് ഫീ അടയ്ക്കുവാൻ സാധിക്കാത്ത സാധാരണക്കാരെ പരിഗണിച്ചു SGM മെമ്പർഷിപ്പ് ക്യാമ്പയിൻ സമാപനം മെയ് 1 തിങ്കളാഴ്ച്ച വരെ നീട്ടിയിട്ടുണ്ട്. നിലവിൽ പണമടച്ചവർക്കു രശീതിയും, റജിസ്ട്രേഷൻ ഫോറവും അന്നേ ദിവസം വിതരണം ചെയ്യുന്നതായിരിക്കും.
ലൈസൻസ്ഡ് എഞ്ചിനീയഴ്സ് ആൻഡ് സൂപ്പർ വൈസേഴ്സ് ഫെഡറേഷന്റെ (LENSFED) സഹകരണത്തോടെ പൊതുജന സമക്ഷം നടത്തപ്പെടുന്ന മാസ്റ്റർ പ്ലാൻ വിശകലന യോഗത്തിൽ അംഗങ്ങൾ എഴുതി അറിയിക്കുന്ന സംശയങ്ങൾക്കും പരാതികൾക്കും വിദഗ്ദരായ ഉദ്യോഗസ്ഥർ മറുപടി നൽകുന്നതായിരിക്കും.
ഗുരുവായൂരിന്റെ സമഗ്ര വികസനം ആഗ്രഹിക്കുന്ന, ഗുരുവായൂരിനെ ഇഷ്ട്ടപെടുന്ന, ഗുരുവായൂരിനെ സ്നേഹിക്കുന്ന ഏവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് ശിവജി ഗുരുവായൂർ, ജനറൽ സെക്രട്ടറി അജു എം ജോണി എന്നിവർ അറിയിച്ചു.