ഗുരുവായൂർ: അരങ്ങ് 2023ന്റെ ഭാഗമായി ചാവക്കാട് താലൂക്ക് തല സംഘാടക സമിതി ഗുരുവായൂർ ലൈബ്രറി ഹാളിൽ വച്ച് വ്യാഴാഴ്ച രാവിലെ 11 മണിക്ക് രൂപീകരിച്ചു.
ഗുരുവായൂർ നിയോജക മണ്ഡലം എം എൽ എ എൻ കെ അക്ബർ, നാട്ടിക നിയോജക മണ്ഡലം എം എൽ എ സി സി മുകുന്ദൻ, മണലൂർ നിയോജക മണ്ഡലം എം എൽ എ മുരളി പെരുനെല്ലി എന്നിവർ രക്ഷാധികാരികളായും ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ചെയർമാനായും ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനിഷ്മ, ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ചാവക്കാട് ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് ഉണ്ണി, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, കുടുംബശ്രീ ജില്ലാ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ മോനിഷ യു, എൻ. യു. എൽ. എം സിറ്റി മിഷൻ മാനേജർ ദീപ വി എസ് എന്നിവരെ കൺവീനർമാരായും സംഘാടക സമിതിക്ക് രൂപം നൽകി. ചാവക്കാട് താലൂക്കിലെ മുഴുവൻ പ്രസിഡണ്ടുമാർ, സി ഡി എസ് ചെയർപേഴ്സൺമാർ, അക്കൗണ്ടന്റ്മാർ, ബ്ലോക്ക് കോർഡിനേറ്റർമാർ, എൻ. യു. എൽ. എം ജീവനക്കാർ, കമ്മ്യൂണിറ്റി കൗൺസിലർമാർ എന്നിവർ സംഘാടക സമിതി അംഗങ്ങളാണ്.
സംഘാടക സമിതിയിൽ ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനിഷ്മ, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ ഷൈലജ സുധൻ, ഷെഫീർ, ബിന്ദു അജിത്കുമാർ, സായി നാഥൻ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഉണ്ണി തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് കെ,ഏ ങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സുശീല സോമൻ വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, പാവറട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജീന എം എം, മെമ്പർ സെക്രട്ടറിമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 2023 മെയ് 7,8 തീയതികളിൽ ആയി ചാവക്കാട് ഗവൺമെന്റ് ഹൈസ്കൂളിൽ വച്ചാണ് അരങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്