the digital signature of the temple city

ഗുരുവായൂർ ബ്രാഹ്മണ സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ കിഴക്കേമഠം ധർമ്മശാസ്താ സന്നിധിയിൽ 7 ദിവസത്തെ നാരായണീയ പാരായണം

- Advertisement -[the_ad id="14637"]

ഗുരുവായൂർ: 2023 ഏപ്രിൽ 21 വെള്ളിയാഴ്ച മുതൽ 27 വ്യാഴാഴ്ച കൂടിയ7 ദിവസങ്ങളിൽ, വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ഇദം പ്രഥമമായി  കേരളത്തിലേയും, തമിഴ്നാട്ടിലേയും നാരായണിയ പാരായണ സമിതികളുടേയും, ഗുരുവായൂർ ബ്രാഹ്മണ സമൂഹം നാരായണീയ പാരായണസമിതി, പെരുന്തട്ട നാരായണിയ പാരായണ സമിതി എന്നിങ്ങനെ വിവിധ സമിതികളുടെ സംപൂർണ്ണ നാരായണിയ പാരായണം നടക്കും.

വൈകിട്ട് 5 മണി മുതൽ 7.30 വരെ നാരായണീയ ഉപന്യാസ പ്രവചനതിലകം ചെന്നൈ ദമൽ രാമകൃഷ്ണൻ അവർകളുടെ നാരായണീയത്തിലെ സനകാദികളുടെ വൈകുണ്ഠപ്രവേശം കപിലാവതാരം അജമിളോപാഖ്യാനം, ഗജേന്ദ്രമോക്ഷം രാമാവതാരം, കൃഷ്ണാവതാരം ശ്രീകൃഷ്ണ കുലചരിതം അഗ്രേപശ്യാമി എന്നിങ്ങനെ വിവിധ ദശകങ്ങളെ ആസ്പദമാക്കിയുള്ള ആദ്ധ്യാത്മിക പ്രഭാഷണം എന്നിവയോടെ ആഘോഷിക്കും

ഉപന്യാസ ആചാര്യൻ നാരായണിയ പ്രവചനതിലകം ദമൽ രാമകൃഷ്ണനെ ഏപ്രിൽ 21 ന് വൈകുന്നേരം 4.30 ന് ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ നിന്നും നാദസ്വരത്തിന്റെ അകമ്പടിയോടെ കിഴക്കെ സമൂഹമഠം സന്നിധിയിലേക്ക് ആനയിക്കും. സുബ്രഹ്മണ്യ ശാസ്ത്രികളുടെ നേതൃത്വത്തിൽ വേദ ജപത്തോടെ പൂർണ്ണകുംഭം നൽകി സ്വീകരിക്കും

കിഴക്കെ മഠം ധർമ്മശാസ്താ സന്നിധിയിലെ പ്രതിഷ്ഠാദിനം ഏപ്രിൽ 26 ന് ബുധനാഴ്ച ഗണപതിഹോമം രുദ്രാഭിഷേകം പാനകപൂജ പ്രത്യേകം ആരതി എന്നിവയോടെ നടത്തുന്നതിനും തീരുമാനിച്ചതായി ബ്രാഹ്മണ സമൂഹം പ്രസിഡന്റ് ജി കെ പ്രകാശൻ, സെക്രട്ടറി ടി കെ ശിവരാമകൃഷ്ണൻ, ഭാരവാഹികളായ ജി എസ് ഗണേശ് ജി വി രാമനാഥൻ ഗോപാലവാദ്ധ്യാർ പരശൂരാമൻ, ലളിതമാമി, ലത, ആർ പരമേശ്വരൻ എന്നിവർ അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts