the digital signature of the temple city

വിഷ്ണു ഭജനത്തിനു അനുയോജ്യമായ വൈശാഖ പുണ്യകാലം വെള്ളിയാഴ്ച തുടങ്ങും

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ഹൈന്ദവർ ഏറെ പുണ്യമായി കരുതുന്ന വൈശാഖമാസം ഏപ്രിൽ 21 ന് വെള്ളിയാഴ്ച തുടങ്ങും. വൈശാഖമാസം വിഷ്ണുഭജനത്തിനു ഏറ്റവും അനുയോജ്യമായ മാസമാണ്‌. പത്തിരട്ടി ഫലദായകം.

മേയ് പത്തൊപതിനാണ് സമാപനം. വൈശാഖത്തിലെ പ്രധാന ദിവസം മായ അക്ഷയ തൃതീയ – ബലരാമ ജയന്തി  ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച ആഘോഷിക്കും.

വൈശാഖ പുണ്യകാലത്ത് തുടർച്ചയായി നടക്കുന്ന നാല് ഭാഗവത സപ്താഹങ്ങളിൽ ആദ്യത്തേതിന്റെ മാഹാത്മ്യപാരായണം വ്യാഴാഴ്ച സന്ധ്യയ്ക്ക് നടക്കും.

വൈശാഖത്തിൽ ഗുരുവായൂരിൽ കൂടുതൽ വഴിപാട് – നിവേദ്യ കൗണ്ടറുകൾ തുറക്കും. പ്രസാദ ഊട്ട് വിപുലീകരിക്കും. ശനിയാഴ്ച ക്ഷേത്രത്തിൽ അക്ഷയതൃതീയ വിളക്കാഘോഷം പാരമ്പര്യ കഴകക്കാരുടെ വകയാണ്. രണ്ടുനേരം കാഴ്ചശ്ശീവേലിയുണ്ടാകും. രാത്രി വിളക്കാചാരത്തോടെ അക്ഷയ ചുറ്റുവിളക്ക് തെളിയും.

ശ്രീ മഹാവിഷ്ണുവിനു ഏറ്റവും വിശേഷപ്പെട്ട മാസമാണ് *”വൈശാഖമാസം.”* മാധവനു പ്രിയങ്കരമായതിനാല്‍ *”മാധവ മാസം”* എന്നും അറിയപ്പെടുന്നു.ഈ മാസം മുഴുവൻ ഭഗവാൻ ലക്ഷ്മീ ദേവീയൊടൊപ്പം ഭൂമിയിൽ കഴിയുന്നു എന്നാണു വിശ്വാസം. വൈശാഖ മാഹാത്മ്യത്തെപറ്റി സ്കന്ദപുരാണം, പത്മപുരാണം എന്നിവയിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ദാനധര്‍മ്മങ്ങള്‍ക്ക് പ്രധാനപ്പെട്ടകാലമാണ് വൈശാഖമാസം.ഈ കാലത്ത്‌ നടത്തുന്ന എല്ലാ പുണ്യകർമ്മങ്ങൾക്കും പതിന്മടങ്ങ്‌ ഫലം ലഭിക്കും. ഭഗവാന്‍റെ നരസിംഹാവതാരം, പരശുരാമാവതാരം, ബലരാമാവതാരം. എന്നീ മൂന്ന് അവതാരങ്ങള്‍ നടന്നത് വൈശാഖത്തിലാണെന്നതും ഈ മാസത്തിന്റെ മാഹാത്മ്യം എടുത്തുകാട്ടുന്നു.അതില്‍ പരശുരാമാവതാരവും ബലരാമാവതാരവും അക്ഷതൃതീയദിനത്തിലും നരംസിംഹാവതാരം വെളുത്ത ചതുര്‍ദ്ദശിയ്ക്കും നടന്നതായാണ് പുരാണങ്ങളിൽ പറയുന്നത്.

വ്രതാനുഷ്ഠാനത്തോടെ വിഷ്ണുഭജനത്തിനു ഏറ്റവും യോജിച്ചകാലമാണിത്. വിഷ്ണു സഹസ്രനാമം,അഷ്ടാക്ഷരീ മന്ത്രം
– *”ഓം നമോ നാരായണായ,”* ദ്വാദശാക്ഷരീ മന്ത്രം- *”ഓം നമോ ഭഗവതേ വാസുദേവായ,”* ഭാഗവത പാരായണം എന്നിവ മാധവമാസക്കാലത്ത് അഭീഷ്ടസിദ്ധി നൽകും.വൈശാഖമാസം മുഴുവന്‍ വ്രതം നോറ്റു ഭഗവാനെ ധ്യാനിക്കുന്നതു ഉത്തമമാണ്. വൈശാഖത്തിലെ വെളുത്ത ദ്വാദശി, പൗര്‍ണ്ണമി എന്നിവയ്ക്ക് വ്രതം എടുക്കുന്നവര്‍ക്കും തുല്യമായ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. വൈശാഖമാസക്കാലത്ത് ഗുരുവായൂരമ്പലത്തിൽ അഭൂതപൂർവമായ തിരക്കാണ്.ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളില്‍ വൈശാഖമാസം പുണ്യകാലമായി ആചരിക്കാറുണ്ട്.

കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമം “ഹരേ രാമ” എന്നുള്ളതാണ്.വൈശാഖ മാസത്തിലുടനീളം ഇത് ഒൻപതു തവണ ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന്‌ മനസ്സ്‌ സൂര്യനെപ്പോലെ തെളിവുറ്റതാകും.

*”ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ”*

ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ
സഹസ്രനാമതതുല്യം രാമനാമ വരാനനേ
ശ്രീരാമനാമ വരാനന ഓം നമ ഇതി

എന്നു മൂന്നു തവണ ചെല്ലുന്നത് വിഷ്ണുസഹസ്രനാമ ജപത്തിനു
തുല്യമാണെന്നാണു വിശ്വാസം.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts