ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ മഹാമനസ്ക്കരായ അംഗങ്ങൾ നൽകി സ്വരൂപിച്ച ജീവകാരുണ്യ നിധിയുടെ ആഭിമുഖ്യത്തിൽ സമൂഹത്തിൽ ആശയറ്റ് ജീവിക്കുന്ന മനസ്സുകൾക്ക് കൈത്താങ്ങായി നൽകുന്ന സാമ്പത്തിക സഹായധന വിതരണത്തിന്റെ ഭാഗമായി തൈക്കാട് ഷീന – സോമൻ ദമ്പതികൾക്ക് അവരുടെ ഭവനത്തിന്റെ നിർമ്മാണത്തിലേക്കായി പൈതൃകം ഗുരുവായൂർ നൽകുന്ന തുക പൈതൃക മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ കോഡിനേറ്റർ അഡ്വ. രവി ചങ്കത്ത് കൈമാറി.
സെക്രട്ടറി മധു കെ നായർ, ട്രഷറർ കെ കെ ശ്രീനിവാസൻ പൈതൃകം വനിതാ വേദി സെക്രട്ടറി ജയശ്രീ രവികുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇത്തരത്തിലുള്ള സൽകർമ്മങ്ങൾ ചെയ്യുന്നതിൽ പൈതൃകം എന്നും അഭിമാനിക്കുന്നു എന്നും. ഇനിയും തുടർന്നുള്ള പ്രവർത്തനങ്ങളിലേക്ക് നല്ലവരായ ഓരോ മനുഷ്യസ്നേഹികളുടെയും സഹകരണം പ്രതീക്ഷിക്കുകയാണെന്ന് പൈതൃകം ജീവകാരുണ്യ നിധി കൺവീനർ ശ്രീകുമാർ പി നായർ പറഞ്ഞു