the digital signature of the temple city

ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോൽസവം ഏപ്രിൽ 21ന്;  പുരസ്കാരം മന്ത്രി കെ രാധാകൃഷ്ണൻ സമ്മാനിക്കും

- Advertisement -[the_ad id="14637"]

ഗുരുവായൂർ ദേവസ്വം രണ്ടാമത് അഷ്ടപദി സംഗീതോൽസവം വൈശാഖമാസ സമാരംഭ ദിനമായ ഏപ്രിൽ 21ന് നടക്കും.

രാവിലെ 7 ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട്  ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിൽ ഭദ്രദീപം തെളിയിക്കുന്നതോടെ സംഗീതോൽസവം ആരംഭിക്കും. 60ലേറെ അഷ്ടപദി ഗായകർ സംഗീതാർച്ചന നടത്തും.

ശ്രീ ഗുരുവായൂരപ്പൻ്റെ ഇഷ്ട ഗീതമായ അഷ്ടപദിയുടെ പ്രചാരണത്തിനും പ്രോൽസാഹനത്തിനുമായി  ദേവസ്വം ഏർപ്പെടുത്തിയ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാര സമർപ്പണം അന്നേ ദിവസം രാത്രി ഏഴിന് നടക്കുന്ന സാംസ്കാരിക സമ്മേനത്തിൽ വെച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിക്കും. മുതിർന അഷ്ടപദി കലാകാരൻ ശ്രീ.അമ്പലപ്പുഴ കൃഷ്ണൻകുട്ടി മാരാരാണ് പുരസ്കാര ജേതാവ്.

പുരസ്കാര സമർപ്പണത്തിനു ശേഷം പുരസ്കാര ജേതാവായ ശ്രീ.അമ്പലപ്പുഴ കൃഷ്ണൻകുട്ടി മാരാരുടെ അഷ്ടപദി കച്ചേരിയുമുണ്ടാകും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts