the digital signature of the temple city

ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നവീകരണ കലശത്തിന്  തുടക്കം കുറിച്ചു.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ 18 ദിനങ്ങളിലായി നീണ്ടു നിൽക്കുന്ന ബൃഹ്ത്തായ നവീകരണ കലശ, ബ്രഹ്മോത്സവത്തിന് ഏപ്രിൽ 18 ചൊവ്വാഴ്ച ആചാരവരണത്തോടെ തുടക്കം കുറിച്ചു.

വർഷങ്ങൾക്കു് ശേഷം ആചാര – അനുഷ്ഠാന – താന്ത്രിക – വാദ്യ താള – ആധ്യാത്മിക – ക്ഷേത്ര – സാംസ്ക്കാരിക – കലാ പരിപാടികളാലും – ഭക്തി പാരായണങ്ങളാലും – അന്ന ദാനവുമായി അരകോടിയിലേറെ രൂപ ചെലവു് പ്രതീക്ഷിയ്ക്കുന്ന നവീകരണ കലശ, ബ്രഹ്മോത്സവം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റ മുഖ്യ കാർമ്മികത്വത്തിലാണ് ആചാര – അനുഷ്ഠാന താന്ത്രിക ചടങ്ങുകൾ നടക്കുക.

ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആചാര വരണത്തിന് സാരഥ്യം നൽക്കും. നവീകരണ കലശത്തോടൊപ്പം ഒരുക്കപ്പെടുന്ന ബ്രഹ്മോത്സവത്തിൻ്റെ ആദ്ധ്യാത്മിക . സാംസ്ക്കാരിക – പ്രതിഭാ സംഗമവും പരിപാടികളുടെ ഉദ്ഘാടനവും ഏപ്രിൽ 25ന് വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ക്ഷേത്രപരിസരത്തെ വെങ്കിടേശ്വര നഗറിൽ ശ്രേഷ്ഠ വ്യക്തിത്വങ്ങളുടെ നിറവിൽ സമാരംഭം കുറിയ്ക്കും.

ഏപ്രിൽ 26 മുതൽ മെയ് 5 വരെ എല്ലാ ദിനങ്ങളിലും വിവിധ വിപുല കലാപരിപാടികളും, ക്ഷേത്രകലകളും, പാരായണങ്ങളും, വാദ്യ പ്രതിഭകളുടെ തായമ്പകകളും, അന്നദാനവും ഉണ്ടായിരിയ്ക്കുന്നതുമാണ്.

നവീകരണ കലശശ്രേഷ്ഠ മഹത്തായ താന്ത്രിക അനുഷ്ഠാന നിറസമൃദ്ധമായ ചടങ്ങുകളോടൊപ്പം ഏപ്രിൽ 30ന് ബ്രഹ്മകലശത്തോടൊപ്പം ബ്രഹ്മോത്സവത്തിന് ഭക്ത്യാധരപൂർവം കൊടിയേറ്റം രാത്രി 8.30 ന് നിർവഹിക്കപ്പെടുന്നതുമാണ്.

കൂടാതെ മഹാഗണപതി ഹോമവും, സഹസ്രകലശവും നടത്തപ്പെടും മെയ് 3 ന് എട്ടാംവിളക്കും ഉത്സവബലിയും, മെയ് 4ന് പള്ളിവേട്ടയും, മെയ് 5 ന് ഭഗവാൻ്റെ ഗ്രാമ പ്രദക്ഷിണവും തുടർന്ന് ആറാട്ടോടെ ഉത്സവകൊടി ഇറങ്ങി ആഘോഷത്തിന് പരിസമാപ്തി കുറിയ്ക്കുന്നതുമാണ്.

പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, പത്മശ്രീ പെരുവനം കുട്ടൻ മാരാർ, ജയരാജ് വാരിയർ, കോട്ടയ്ക്കൽ മധു, കല്ലൂർ രാമൻകുട്ടി മാരാർ, ദേവീ ചന്ദന തുടങ്ങി നിരവധി മഹദ് വ്യക്തിത്വങ്ങൾ ഈ മഹനീയ വേളയുമായി പങ്കാളികളാക്കുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts