ഗുരുവായൂർ: വിഷു ദിനത്തില്‍ കണ്ണനെ കണികണ്ട് വര്‍ഷം മുഴുവന്‍ ഐശ്വര്യം നില നില്‍ക്കുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ വലിയ ഭക്തജനതിരക്കാണ് വിഷുക്കണിക്ക് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ടു തന്നെ ഗുരുവായൂർ ക്ഷേത്ര പരിസരം കണികാണാനെത്തിയവരെ കൊണ്ട് നിറഞ്ഞിരുന്നു. വിഷു ദിവസത്തിലും ക്ഷേത്രത്തിൽ വരുമാനത്തിലും വൻ വർദ്ധനവാണ് ഉണ്ടായത്.
നെയ് വിളക്ക് ശീട്ടാക്കി ഭക്തർ ദർശനം നടത്തിയ വകയിൽ 23,167,60 രൂപ ക്ഷേത്രത്തിലേക്ക് ലഭിച്ചു . തുലാഭാരം വഴിപാട് വഴി 10,32,990 രൂപയും ലഭിച്ചു , 5,45,928 രൂപയുടെ പാൽപ്പായസവും 1,57,928രൂപയുടെ നെയ്പായസവും ഭക്തർ ശീട്ടാക്കിയിരുന്നു , 2,49,700 രൂപയുടെ സ്വർണ ലോക്കറ്റുകളും വിറ്റുപോയി 177 കുരുന്നുകൾക്ക് ആണ് വിഷു ദിനത്തിൽ ചോറൂൺ നൽകിയത് . ഭണ്ഡാര ഇതര വരുമാനമായി 61,44,838 രൂപയാണ് വിഷു ദിനത്തിൽ ഭഗവാന് ലഭിച്ചത്