ഗുരുവായൂർ: ഗുരുവായൂർ മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തിൽ ‘സ്മൃതിപർവ്വം 2023 വിപുലമായ പരിപാടികളോടെ സമുചിതം ആചരിക്കുമെന്ന് സംഘാടക സമിതിക്കു വേണ്ടി അറിയിച്ചു.
2023 മെയ് 6,7 തിയ്യതികളിൽ ഗുരുവായൂരിൽ വച്ച് നടക്കുന്ന ചടങ്ങിൽ കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ്ഖാൻ പങ്കെടുക്കും.
ഇത്തവണത്തെ മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക “സംസ്കൃതി” പുരസ്കാരത്തിനു അർഹമായിട്ടുള്ളത് പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ സി. രാധാകൃഷ്ണനാണ്. അദ്ദേഹത്തിന്റെ “ഗീതാദർശനം’ എന്ന കൃതിയാണ് പുരസ്കൃതമായിട്ടുള്ളത്.
മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക സ്മൃതി പ്രഭാഷണം, സംസ്കൃതി പുരസ്കാര സമർപ്പണം, പുസ്തക പ്രകാശനം, പുസ്തകമേള, സാഹിത്യ ചർച്ചകൾ, കലാപരിപാടികൾ തുടങ്ങിയ പരിപാടികൾ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഗുരുവായൂർ മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃത് സമിതിക്കു വേണ്ടി പ്രസിഡണ്ട് എം കെ ദേവരാജൻ, ജനറൽ സെക്രട്ടറി ശ്രീകുമാർ ഇഴുവപ്പാടി എന്നിവർ അറിയിച്ചു.