ഗുരുവായൂർ: കാർഷിക സമൃദ്ധിയുടെയും, ഗ്രാമ കൂട്ടായ്മകളുടെയും, ഒത്ത് ചേരലുകളുമായി ഇന്നലെകളിലേയ്ക്ക് കടന്ന് ചെന്ന് വിഷു മഹോത്സവത്തെ വരവേറ്റു് ബ്രദേഴ്സ് ക്ലബ്ബ് തിരുവെങ്കിടത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവെങ്കിടം എ എൽ പി .സ്ക്കൂൾ പരിസരത്ത് വലിയ മൈതാനിയിൽ ആഹ്ലാദ നിറവിൽ ആരംഭം കുറിച്ച നാട്ടു്ചന്തയുടെ, കലാസപര്യയുടെ വിഷുവരങ്ങ് എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു.
ബ്രദേഴ്സ് ക്ലബ്ബ് പ്രസിഡണ്ട് മുരളി പൈക്കാട്ട് സമ്മേളന വേദിയിൽ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് മുഖ്യാതിഥിയായി. ബ്രദേഴ്സ് ക്ലബ്ബ് വനിതാ വിഭാഗമായ വിംങ്സ് ഓഫ് ബ്രദേഴ്സിൻ്റെ പ്രവർത്തന പഥത്തിൻ്റെ ഉദ്ഘാടന കർമ്മവും തദവസരത്തിൽ കവിയും, പുരസ്ക്കാര ജേതാവുമായ ഡോ നീതു സി സുബ്രമണ്യൻ നിർവഹിച്ചു. നീതു സി സുബ്രമണ്യന് സ്നേഹാദരവും ചടങ്ങിൽ നൽകി. നഗരസഭ കൗൺസിലർമാരായ കെ പി എ.റഷീദ്, വി കെ സുജിത്ത്, ദേവിക ദീലിപ്, ക്ലബ്ബ് സെക്രട്ടറി രവികുമാർ കാഞ്ഞുള്ളി വിംങ്ങ്സ് ഓഫ് ബ്രദേഴ്സ് ഭാരവാഹികളായ കലാവതി അകപടി പറമ്പിൽ ശ്രീദേവി ബാലൻ, അഡ്വ ബിന്ദു കണിച്ചാടത്ത്, ബാലൻ വാറണാട്ട് എന്നിവർ സംസാരിച്ചു.
വിവിധ നൃത്ത സംഗീത കലാവിരുന്നും അരങ്ങേറി. വിഷുവുമായി ബന്ധപ്പെട്ട വിപുലമായ എല്ലാ വിഭവങ്ങളുടെയും ലഭ്യമാക്കുന്ന നാടൻ ചന്തയും സ്റ്റാളുകളാലും വിഷുവരങ്ങ് സമൃദ്ധമാണ് ഏപ്രിൽ 14 വിഷു സംക്രമ ദിനം രാത്രി വരെ വിഷുവരങ്ങ് നീണ്ടു നിൽക്കും. വൈക്കീട്ട് പുനർജനി വേലൂർ അവതരിപ്പിയ്ക്കുന്ന നാടൻ പാട്ടും, വിത്യസ്ത നൃത്ത നിതൃങ്ങളും ഉണ്ടായിരിയ്ക്കുന്നതാണു്.
വിനോദ് കുമാർ അകമ്പടി ആൻ്റോ എൽ.പുത്തൂർ, ചന്ദ്രൻ ചങ്കത്ത്, ശശി വാറണാട്ട്, ജോതിദാസ് ഗുരുവായൂർ, നന്ദൻ ചങ്കത്ത്, മുരളി അകമ്പടി, ജിഷോ പുത്തൂർ, ആൻ്റോ നീലങ്കാവിൽ, കുട്ടപ്പൻ പൈക്കാട്ട്, സി ഡി ജോൺസൺ, മേഴ്സി ജോയ്, ബിന്ദു കൂടത്തിങ്കൽ, കെ ടി സഹദേവൻ, വിജയകുമാർ, ശശി അകമ്പടി, മിഗ്നേഷ്, പ്രശോഭ്, അച്ചു, ശിവപ്രസാദ്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി