the digital signature of the temple city

ജീവ ഗുരുവായൂരിന്റെ  ഇഫ്താർ വിരുന്നും, വിഷു – ഈസ്റ്റർ ആഘോഷവും സംഘടിപ്പിച്ചു.

- Advertisement -[the_ad id="14637"]

റംസാൻ മാസത്തിൽ സഹോദര്യവും, സഹിഷ്ണുതയും, പരസ്പര സ്‌നേഹവും ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായി ജീവ ഗുരുവായൂരിന്റെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നും, സമൂഹ നോമ്പ് തുറയും നടത്തി. ഹൈന്ദവ, ക്രിസ്ത്യൻ മത വിഭാഗങ്ങളെ ഉൾപെടുത്തികൊണ്ട്  വിഷു – ഈസ്റ്റർ ആഘോഷവും സംഘടിപ്പിച്ചു.

തികച്ചും പ്രകൃതിദത്ത ഉത്പന്നങ്ങൾ ഉപയോഗിച്ച് കൃത്രിമ നിറങ്ങൾ, വറ്റൽ മുളക്, മല്ലി, വാളൻ പുളി, പാലും പാലുൽപ്പന്നങ്ങളും ഒഴിവാക്കിയാണ് എല്ലാ വിഭവങ്ങളും  തയ്യാറാക്കിയത്.

ജീവ പ്രസിഡന്റ് അഡ്വ. അന്ന ജാൻസി അധ്യക്ഷത വഹിച്ച യോഗം ഡോ പി എ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുതുവട്ടൂർ മഹല്ല് ഖാദി സുലൈമാൻ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. യോഗ ആചാര്യൻ ചന്ദ്രൻ മാസ്റ്റർ മുഖ്യ അതിഥി ആയിരുന്നു. അഡ്വ രവിചങ്കത്ത്,  പി ഐ. സൈമൺ മാസ്റ്റർ, കെ കെ ശ്രീനിവാസൻ, അസ്‌കർ കൊളമ്പോ തുടങ്ങിയവർ  പ്രസംഗിച്ചു.
.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts