ഗുരുവായൂർ: പരേതരായ കെ.എ. ഗോപാലകൃഷ്ണയ്യരുടെയും, തങ്കമണി ഗോപാലകൃഷ്ണയ്യരുടെയും സ്മരണാർത്ഥം മകനായ സുബ്രമണ്യൻ ഗുരുവായൂർ നഗരസഭ അഗതി മന്ദിരത്തിലേക്ക് സ്പോൺസർ ചെയ്ത ആംബുലൻസ് ഗുരുവായൂർ എം.എൽ എ എൻ കെ അക്ബർ വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് അഗതി മന്ദിരത്തിൽ വെച്ച് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അദ്ധ്വക്ഷത വഹിച്ചനടന്ന ചടങ്ങിൽ ഏറ്റുവാങ്ങി.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.എസ് മനോജ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ വാർഡ് കൗൺസിലർ കെ പി ഉദയൻ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശൻ എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിലർമാർ, ജീവനക്കാർ, അഗതി മന്ദിരത്തിലെ താമസക്കാർ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്ത യോഗത്തിൽ നഗരസഭ സെക്രട്ടറി ബീന എസ്സ് കുമാർ നന്ദിയും പ്രകാശിപ്പിച്ചു.