ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ കുടുംബശ്രീ വിഷുച്ചന്ത നഗരസഭ വൈസ് ചെയർപേഴ്സൻ അനീഷ്മ ഷനോജ് ഉദ്ഘാടനം ചെയ്തു.
വിപണിയിലെ വിലക്കയറ്റം പിടിച്ച് നിർത്തുക, കാർഷിക ഉൽപ്പന്നങ്ങളും മായമില്ലാത്ത ഭക്ഷണ സാധനങ്ങളും മിതമായ നിരക്കിൽ പൊതുജനങ്ങൾക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭയുടെ കീഴിലുള്ള സിഡിഎസ് 1, സി ഡി എസ് 2 കുടുംബശ്രീയുടെ നേതൃത്വത്തിൽ വിഷു ചന്തകൾ നടത്തി വരുന്നത്.
കോട്ടപ്പടി സെന്ററിലുള്ള വിഷു ചന്തയും
നഗരസഭ ഓഫീസിനു മുന്നിലുള്ള വിഷു ചന്തയും ഇന്ന് ഔപചാരികമായി തുറന്നു കൊടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ഷൈലജസുതൻ, കൗൺസിലർമാരായ ദീപാ ബാബു, അജിത ദിനേശൻ, സുബിത സുധീർ, മധു മാണിക്കത്ത് പടി, പി കെ നൗഫൽ, സിഡിഎസ് ചെയർപേഴ്സൺ മാരായ അമ്പിളി ഉണ്ണികൃഷ്ണൻ, മോളി ജോയ്, മെമ്പർ സെക്രട്ടറി ജിഫി ബിജോയ്,
കുടുംബശ്രീ ഭരണസമിതി അംഗങ്ങളായ ഷക്കീല, ബിന്ദു, ലിസി ബൈജു, തുടങ്ങിയവർ സന്നിഹിതരായി.