- Advertisement -[the_ad id="14637"]
തൃശൂർ: ഇടതു മുന്നണി ജില്ലാ കൺവീനറായി മുൻ ഗുരുവായൂർ എം എൽ എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ വി അബ്ദുൾ ഖാദറിനെ തെരഞ്ഞെടുത്തു.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സിപിഎം ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 2006, 2011, 2016 വർഷങ്ങളിൽ ഗുരുവായൂർ നീ യോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന വഖഫ് ബോർഡ് ചെയർ മാനായും പ്രവർത്തിച്ചിട്ടുണ്ട്.
നിയമസഭയിലെ പ്രവാസി കേരളീയരുടെ ക്ഷേമ സമിതിയുടെ ആദ്യ ചെയർമാനായിരുന്നു. കേര പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയാണ് നിലവിൽ കെ വി അബ്ദുൾ ഖാദർ.