the digital signature of the temple city

മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക സംസ്കൃതി പുരസ്കാരം സാഹിത്യകാരൻ സി. രാധാകൃഷ്ണന്

- Advertisement -[the_ad id="14637"]

ഗുരുവായൂർ: മഹാമനീഷിയായ മാടമ്പ് കുഞ്ഞുകുട്ടന്റെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച്, ഗുരുവായൂർ മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തിൽ നൽകുന്ന ഈ വർഷത്തെ മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക സംസ്കൃതി പുരസ്കാരം സാഹിത്യകാരൻ സി. രാധാകൃഷ്ണന് സമ്മാനിക്കും

അദ്ദേഹത്തിന്റെ “ഗീതാദർശനം” എന്ന കൃതിയാണ് പുരസ്കൃതമായിട്ടുള്ളത്. ഭഗവത് ഗീതയുടെ സവിശേഷമായ ഒരു വ്യഖ്യാനമാണ് അദ്ദേഹത്തിന്റെ ഗീതാദർശനമെന്ന രചന. ആധുനിക ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ ഭഗവത് ഗീതയെ വിലയിരുത്തുന്ന ഒരു രചന ഇന്ത്യൻ ഭാഷകളിൽ ആദ്യമായാണ് നമ്മൾ കാണുന്നത്. ഈ കൃതിയെ ആദരിക്കപ്പെടുന്നതിലൂടെ ഭാരതീയ പൈതൃകമാണ് ആദരിക്കപ്പെടുന്നത് എന്ന് സംഘാടക സമിതി അഭിപ്രായപ്പെട്ടു.

2023 മെയ് 6 7 തീയതികളിൽ ഗുരുവായൂരിൽ നടക്കുന്ന മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക സ്മൃതി പ്രഭാഷണം, പുസ്തക പ്രകാശനം, പുസ്തകമേള, സാഹിത്യ ചർച്ചകൾ, കലാപരിപാടികളോടെയുള്ള “മാടമ്പ് സ്മൃതി പർവ്വം 2023” ൽ വെച്ച് സംസ്കൃതി പുരസ്കാര സമർപ്പണം ചെയുമെന്ന് ഗുരുവായൂർ മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃത് സമിതി പ്രസിഡണ്ട് എം കെ ദേവരാജൻ, ജനറൽ സെക്രട്ടറി ശ്രീകുമാർ ഇഴുവപ്പാടി എന്നിവർ അറിയിച്ചു.

സി. രാധാകൃഷ്ണൻ :-

പ്രശസ്ത നോവലിസ്റ്റ്. സംവിധായകൻ, ശാസ്ത്രലേഖകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന സി. രാധാകൃഷ്ണൻ 1939ൽ പൊന്നാനിയിൽ ജനിച്ചു. ബിരുദാനന്തര ബിരുദം സമ്പാദിച്ചതിനുശേഷം അദ്ദേഹം പുനയിലും കൊടൈക്കനാലും റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടുകളിൽ സയന്റിഫിക് അസിസ്റ്റന്റായി പ്രവർത്തിച്ചു. പൊരുൾ എന്ന മാസിക നടത്തിയിരുന്നു. സയൻസ് ടുഡെ മാസികയുടെ സീനിയർ സബ് എഡിറ്റർ, എസ്.പി.സി.എസ്. പ്രസിഡണ്ട് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. സ്പന്ദമാപിനികളേ നന്ദി. നിഴൽപ്പാടുകൾ, അഗ്നി, കണ്ണിമാങ്ങകൾ, പുള്ളിപ്പുലിയും വെള്ളിനക്ഷത്രങ്ങളും, ഒറ്റയടിപ്പാതകൾ. എല്ലാം മായ്ക്കുന്ന കടൽ, ഊടും പാവും. നിലാവ്, പിൻനിലാവ് എന്നിവ മുഖകൃതികൾ. ഭഗവത്ഗീതയുടെ സവിശേഷമായ ഒരു വ്യഖ്യാനമാണ് അദ്ദേഹത്തിന്റെ ഗീതാദർശനമെന്ന രചന. ആധുനിക ശാസ്ത്രത്തിന്റെ കഴപ്പാടിലൂടെ ഭഗവത്ഗീതയെ വിലയിരുത്തുന്ന ഒരു രചന ഇന്ത്യൻ ഭാഷകളിൽ ആദ്യമായാണ് രചിക്കപ്പെടുന്നത്.

കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്വ അക്കാദമി അവാർഡ്, വയലാർ അവാർഡ്, ജി. ശങ്കരകുറുപ്പ് അവാർഡ്, മൂലൂർ അവാർഡ്, അച്യുതമേനോൻ അവാർഡ്, അബുദാബി മലയാളി സമാജം അവാർഡ്, ലളിതാംബിക അന്തർജനം അവാർഡ്, പത്മപ്രഭ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. തിരൂർ മലയാളം സർവ്വകലാശാല ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ചിട്ടുണ്ട്. ഭാര്യ വത്സല. മകൻ ഡോ. ഗോപാൽ, ഇപ്പോൾ മകന്റെ കുടെ എറണാകുളത്തും ചമ്രവട്ടത്തുള്ള വസതിയിൽ മാറി മാറിയാണ് താമസം.

ഗീതാദർശനം– സി. രാധാകൃഷ്ണൻ.

ആത്മവിദ്യയേയും ഭൗതീക ശാസ്ത്രത്തേയും ഒന്നാക്കുക എന്നതിനുപകരം രണ്ടും മനുഷ്യന്റെ ചിന്താശേഷിയുടെ മാർഗ്ഗങ്ങളാണെന്നെ യാഥാർത്വത്തെ അംഗീകരിച്ചുകൊണ്ട് പുതിയൊരു ജീവിത വീക്ഷണത്തിനും പ്രപഞ്ചവിശകലത്തിനുമുള്ള വഴിതുറക്കുന്നു എന്നതാണ് സി. രാധാരാകൃഷ്ണന്റെ ഗീതാദർശനം എന്ന ഗ്രന്ഥത്തെ കൂടുതൽ കാലിക പ്രസക്തമാക്കുന്നത്.

ഗീതാദർശനം, പേര് അർത്ഥ മാക്കുന്നതുപോലെ തന്നെ ഭഗവദ്ഗീത എന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കം നമുക്കു മുന്നിൽ തുറന്നു തരുന്ന ഒരു ദർശനമുണ്ട്. ആ ദർശനത്തെ ഭാരതീയമായ അദ്ധ്യാത്മിക ശാസ്ത്രദൃഷ്ടിയിൽ തന്നെ പഠിക്കുകയും അതിൽ നിന്നു ലഭ്യമാകുന്ന നിഗമനങ്ങളെ ആധുനിക ശാസ്ത്ര വിജ്ഞാനത്തിന്റെ വെളിച്ചത്തിൽ പുനർവായിക്കുകയും അതിലൂടെ മനുഷ്യന്റെ മേധാശക്തിയുടെ സാധ്യതകളെ പരമാവധി പ്രയോജന പെടുത്തിക്കൊണ്ട് പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കാനുള്ള മനുഷ്യമോഹങ്ങളെ തൃപ്തിപ്പെടു ത്താനുള്ള ശ്രമമാണ് ഈ ഗ്രന്ഥരചനയിലും സി.രാധാകൃഷ്ണൻ ചെയ്യുന്നത്. ഭഗവദ്ഗീത എന്ന പുണ്യഗ്രന്ഥത്തിന്റെ ഭക്തിഭാവങ്ങളെ നിരസിക്കാതെത്തന്നെ അതിലെ ഓരോ കഥാപാത്രങ്ങളേയും അവർ പറയുന്ന വാക്കുകളേയും വരെ തലനാരിഴകീറി വിശകലനം ചെയ്യുന്നതിൽ ഗ്രന്ഥകാരൻ വിജയി ച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഗീതയുടെ ഒന്നാം അദ്ധ്യായത്തിലെ ആദ്യ ശ്ലോകത്തിൽ തന്നെ ഗ്രന്ഥകാരൻ ഇത്തരം സൂക്ഷ്മവിശകലനം തുടങ്ങുന്നുണ്ട്. ‘മകാഃ പാണ്ഡവാഃ ച കിമകുർവത സഞ്ജയ (നമ്മുടെ ആൾക്കാരും പാണ്ഡവരും എന്തു ചെയ്തു) എന്ന ധ്യതരാഷ്ട്രരുടെ ചോദ്യത്തെ തന്റെയും മറ്റുള്ളവ രുടേയും എന്ന ഭേദചിന്തയും സ്വാർത്ഥതയും സൂചിപ്പിക്കുന്നു എന്ന വാദത്തിനപ്പുറം താനെന്നും തന്റേതെന്നുമുള്ള ചിന്ത താൻ ഈ പ്രപഞ്ചത്തിന്റെ ഭാഗമാണെന്ന സത്യത്തെ നിരസിക്കുന്നതാണെന്നും തികച്ചും അശാസ്ത്രീയമാണ് ആ ചോദ്യമെന്നു ഗ്രന്ഥകാരൻ പറയുന്നു. ഏതോ “സിംഗുലാരിറ്റിയിൽ നിന്ന് വികസിച്ച് രൂപപ്പെട്ടതാണ് ഈ പ്രപഞ്ചമെന്ന ഫിസിക്സ് മുന്നോട്ടു വെയ്ക്കുന്ന ശാസ്ത്രസങ്കൽപ്പത്തെ യാണ് ഇവിടെ ഗ്രന്ഥകാരൻ നമുക്കുമുന്നിൽ തുറന്നു തരുന്നത്. പിന്നീട് ഗീതാവ്യാഖ്വാനം മുന്നോട്ടു പോകുമ്പോൾ “ഞാൻ മാത്രമാണ് സത്യത്തിൽ ഉള്ളത് എന്ന ഗീതാവാക്യത്തിലൂടെ പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവായ ആ സിംഗുലാരിറ്റിയിലേക്ക് ഗ്രന്ഥകാരൻ നമ്മെ കൊണ്ടുപോകുന്നുണ്ട്. ഇപ്രകാരം പരാവിദ്യയും (ആത്മീയശാസ്ത്രം) അപരാവിദ്യയും (ഭൗതികശാസ്ത്രം) സമാന്തരമായും കൂടിച്ചേർന്നും ഗീതയിലാദ്യാവസാനം നമുക്ക് ദർശിക്കും എന്ന തിരിച്ചറിവാണ് സി.രാധാകൃഷ്ണൻ ഗീതാദർശനം എന്ന ഗ്രന്ഥം വായനക്കാർക്ക് നൽകുന്നത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts