ഗുരുവായൂർ: പൈതൃകം കലാക്ഷേത്രയുടെ ആഭിമുഖ്യത്തിൽ പൈതൃക മന്ദിരത്തിൽ വച്ച് പ്രശസ്ത ഓട്ടൻതുള്ളൽ ആചാര്യൻ ശ്രീ. മണലൂർ ഗോപിനാഥൻ ആശാന്റെ ശിക്ഷണത്തിൽ ഓട്ടൻതുള്ളൽ പഠനം ആരംഭിച്ചു.
പ്രശസ്ത ഭാഗവത ആചാര്യൻ ആചാര്യ സി പി നായർ ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
തുള്ളൽ കലയെ വരും തലമുറയിലേക്കെത്തിക്കുക എന്ന ഉദ്ദേശമായിട്ടാണ് മണലൂർ ശോപിനാഥൻ എന്ന റിട്ടേഡ് പോലീസ് ഉദ്യോഗസ്ഥൻ ഈ ദൗത്യം ഏറെടുക്കുന്നത്. പൈതൃകം ഗുരുവായൂർ കലാക്ഷേത്ര അതിനു വേദി ഒരുക്കി കൊടുത്തപ്പോൾ പഠനവും തികച്ചും സൗജന്യമായാണ് നടത്തുന്നത്. ഏതു പ്രായത്തിലുള്ളവർക്കും തുള്ളൽ പഠിക്കാൻ സൗകര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനു അദ്ദേഹത്തിന്റെ ശിഷ്യന്മാരും അദ്ദേഹത്തോടൊപ്പമുണ്ടാവും.
പൈതൃക മന്ദിരത്തിൽ വച്ചു നടന്ന ചടങ്ങിൽ കൺവീനർ മണലൂർ ഗോപിനാഥ് അധ്യക്ഷനായിരുന്നു. കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത്, സെക്രട്ടറി മധു. കെ. നായർ കൺവീനർ മുരളി അകമ്പടി, കെ. മോഹനകൃഷ്ണൻ, രവീന്ദ്രൻ വട്ടരങ്ങത്ത്, വനിതാ വേദി സെക്രട്ടറി ജയശ്രീ രവികുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു