ഗുരുവായൂർ: സംരംഭക വർഷത്തിൽ 220 സംരംഭങ്ങൾ ആരംഭിച്ചതിലൂടെ 42.7 4 കോടി രൂപയുടെ നിക്ഷേപവും, 540 പേർക്ക് തൊഴിലും സാധ്യമായതായി ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു. ഇതുവഴി സംസ്ഥാന തലത്തിൽ ഗുരുവായൂർ നഗരസഭ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു.
100 യൂണിറ്റ് ആയിരുന്നു ഗുരുവായൂർ നഗരസഭയ്ക്ക് പദ്ധതി പ്രകാരം അനുവദിച്ചിരുന്ന ലക്ഷ്യം ,എന്നാൽ സാമ്പത്തിക വർഷത്തിൽ ഗുരുവായൂർ നഗരസഭ 220 യൂണിറ്റുകൾ ആരംഭിച്ചു മുന്നിലെത്തി ,അഗ്രോ ഫുഡ് മേഖലയിൽ 59 യൂണിറ്റ് ,ഗാർമെന്റ് ടെക്സ്റ്റൈൽ മേഖലയിൽ 24 യൂണിറ്റും കച്ചവട മേഖലയിൽ 61 യൂണിറ്റും, ശേഷിക്കുന്നവ സേവന വിഭാഗത്തിലും ആണ്.
ഗുരുവായൂർ നഗരസഭയുടെ ഇടപെടൽ മൂലം നവസംരഭങ്ങൾക്ക് അനുകൂലമായ ഇടമായി ഗുരുവായൂർ മാറിയെന്നും പ്രസ്തുത നേട്ടം അടയാളപ്പെടുത്തുന്നുണ്ട്.
ഈ അനുകൂലമായ സാഹചര്യം സംരംഭകർ പരമാവധി ഉപയോഗപ്പെടുത്തിയെന്നത് അഭിമാനകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതുവരെ കേരളം കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്തമായി വ്യവസായ വകുപ്പ് നടത്തിയ മുന്നൊരുക്കങ്ങളും ക്രിയാത്മകമായ നടപടികളുമാണ് “സംരംഭക വർഷം” എന്ന സ്വപ്ന പദ്ധതിയെ അവിശ്വസനീയമായ നേട്ടങ്ങളിലേക്ക് എത്തിച്ചത്. വ്യവസായ സൗഹൃദ നഗരസഭ എന്ന പ്രഖ്യാപിത കാഴ്ചപ്പാടിനോട് 100% നീതിപുലർത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ചെയർമാൻ കൂട്ടിചേർത്തു.