the digital signature of the temple city

26മത് പാലയൂർ മഹാതീർത്ഥാടനം വിശ്വാസ സാഗരമായി.

- Advertisement -[the_ad id="14637"]

ചാവക്കാട്: തൃശ്ശൂർ അതിരൂപതയുടെ 26മത് പാലയൂർ മഹാതീർത്ഥാടനത്തിൽ എന്റെ കർത്താവേ, എന്റെ ദൈവമേ’ എന്ന വിശ്വാസമന്ത്രണം ഏറ്റുപറഞ്ഞ് അനേകായിരങ്ങൾ മാർത്തോമാ ശ്ലീഹായുടെ മാധ്യസ്ഥം തേടി പാലയുരിന്റെ പുണ്യഭൂമിയിലേക്ക് തീർത്ഥാടകരായി എത്തിച്ചേർന്നു.

മാർച്ച് 26 ഞായറാഴ്ച രാവിലെ 4 മണിക്ക് തൃശ്ശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് പിതാവ് ലൂർദ് കത്തീഡ്രലിൽ അർപ്പിച്ച ദിവ്യബലിക്ക് ശേഷം കൃത്യം 5 മണിക്ക് മാർ ആൻഡ്രൂസ് താഴത്ത് പിതാവ് വികാരി പെരിയ ബഹു.ഫാ ഡേവിസ് പുലിക്കോട്ടിലിനു മഹാതീർത്ഥാടനത്തിന്റെ പതാക കൈമാറിയതോടെ ആയിരങ്ങൾ അണിചേർന്നു.

തീർത്ഥാടനത്തിന്റെ മുഖ്യപദയാത്രയോടൊപ്പം അതിരൂപതയിലെ 16 ഫൊറോന പ്രതിനിധീകരിച്ച് 10 മേഖല പദയാത്രകൾ ആരംഭിച്ചു. ചേലക്കര, വടക്കാഞ്ചേരി, കൊട്ടേക്കാട് വേലൂർ, പട്ടിക്കാട്, പുത്തൂർ, ഒല്ലൂർ, മറ്റം, പഴുവിൽ, കണ്ടശാങ്കടവ് എന്നീ മേഖലകളിൽ നിന്ന് 11 മണിക്ക് പദയാത്രകൾ പാലയൂർ തീർത്ഥ കേന്ദ്രത്തിൽ എത്തിച്ചേർന്നു. പലയൂരിൽ എത്തിച്ചേർന്ന മുഖ്യ പദയാത്രയുടെ പതാക പാലയൂർ മാർതോമാ മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ ഏറ്റുവാങ്ങികൊണ്ട് മുഖ്യ പദയാത്രയെ സ്വീകരിച്ചു. രണ്ടാം ഘട്ട മഹാതീർത്ഥാടനം 2 മണിക്ക് പാവറട്ടി തീർത്ഥ കേന്ദ്രത്തിൽ മോൺ. ജോസ് കോനിക്കര വിശുദ്ധ കുർബാന അർപ്പിച്ച് കൃത്യം 3 മണിക്ക് മാർ ടോണി നീലങ്കാവിൽ പിതാവിൽ നിന്നും പാവറട്ടി ഇടവക വികാരി, കെ. സി. വൈ. എം,
സി എൽ സി, ജീസസ് യൂത്ത് എന്നീ സംഘടനകളിലെ പ്രതിനിധികൾ ഏറ്റുവാങ്ങുകയും തുടർന്ന് മോൺ. ജോസ് വല്ലൂരാന്റെ നേതൃത്വത്തിലുള്ള പദയാത്രയുടെ സമാപനത്തിൽ പതാക അഭിവന്ദ്യ പിതാക്കന്മാർ ഏറ്റുവാങ്ങി സ്വീകരിക്കുകയും പതാക സമ്മേളന വേദിയിൽ പ്രതിഷ്ടിക്കുകയും ചെയ്തു.

തുടർന്ന് പൊതു സമ്മേളനവും നടന്നു. മേജർ ആർക്കി എപ്പിസ്കോപൽ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയംപുരക്കൽ ഉദ്ഘാടനം നിർവഹിച്ച പൊതുസമ്മേളനം തൃശ്ശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷൻ പദവി അലങ്കരിക്കുകയും, തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലംകാവിൽ സ്വാഗതം ആശംസിക്കുകയും ചെയ്തു.മുൻ തൃശ്ശൂർ അതിരൂപതാധ്യക്ഷനും പാലയൂർ മഹാതീർത്ഥാടനം സ്ഥാപകനുമായ മാർ ജേക്കബ് തൂങ്കുഴി അനുഗ്രഹ പ്രഭാഷണവും നടത്തി. തൃശ്ശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ മേരി റെജീന വിശ്വാസ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും സമൂഹം അത് ഏറ്റു ചൊല്ലുകയും ചെയ്തു.

പാലയൂർ മഹാതീർത്ഥാടനത്തിന്റെ അസോസിയേറ്റ് ജനറൽ കൺവീനർ റവ.ഫാ ജോസഫ് വൈക്കാടൻ സമ്മേളനത്തിന് നന്ദി രേഖപെടുത്തി. പാലയൂർ മഹാതീർത്ഥാടനം ചെയർമാൻ മോൺ.ജോസ് വല്ലൂരാൻ,വൈസ് ചെയർമാൻ മോൺ.ജോസ് കോനിക്കര,വർക്കിംഗ് ചെയർമാൻ ഫാ.ഡേവിസ് കണ്ണമ്പുഴ, റവ ഫാ ടോണി വാഴപ്പിള്ളി, റവ സി. സോഫി പേരെപ്പാടാൻ, ജനറൽ കൺവീനർ റവ ഫാ വർഗീസ് എടക്കളത്തൂർ തീർത്ഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത്, നടത്തു കൈക്കാരൻ ജോസഫ് വടക്കൂട്ട്എന്നിവർ പ്രസംഗിച്ചു.

മാർതോമാ മേജർ ആർക്കി എപിസ്കോപ്പൽ തീർത്ഥകേന്ദ്രം കൈകാരന്മാരായ മാത്യു ലിജിയൻ, ജിൻന്റോ ചെമ്മണ്ണൂർ,ജോസഫ് വടക്കൂട്ട്,സിന്റോ തോമസ്,ഫൊറാന ജനറൽ കൺവീനർ തോമസ് വാകയിൽ, അസി വികാരി ഫാ ആന്റോ രായപ്പൻ, പ്രതിനിധിയോഗം സെക്രട്ടറി ബിനു താണിക്കൽ, പി ആർ ഒ ജെഫിൻ ജോണി ഇ തുടങ്ങി അതിരൂപതയിലെയും, ഫൊറാനായിലെയും, പാലയൂർ ഇടവകയിലെയും വിവിധ കമ്മിറ്റികളും, കുടുംബ കൂട്ടായ്മ ഭാരവാഹികളും, ഭക്തസംഘടന പ്രവർത്തകരും നേതൃത്വം നൽകി.

പാലയൂർ തീർത്ഥാടനത്തിനോടനുബന്ധിച്ച് തീർത്ഥാടകർക്കായി മാർതോമാ മേജർ ആക്കിഎപിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ രാവിലെ 6:30 മുതൽ തുടർച്ചയായി ദിവ്യബലിയും,വന്ന മുപ്പതിനായിരത്തിൽ പരം ഭക്തജഞങ്ങൾക്ക് നേർച്ച ഭക്ഷണവും ഉണ്ടായിരുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts