തിരുവനന്തപുരം: കേരള പത്ര പ്രവർത്തക അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗം അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി ഓഫീസിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് ജി ശങ്കർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് യാസിർ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി സംസ്ഥാന സമ്മേളനത്തിൻ്റെ
മുന്നൊരുക്കങ്ങളെ കുറിച്ചും, സമ്മേളനം വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള മാർഗനിർദ്ദേശങ്ങളെ കുറിച്ചും സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി കെ.ഫിലിപ്പോസ് മുഖ്യപ്രഭാഷണം നടത്തി..
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സന്തോഷ് പാറശാല, വി എസ് ഉണ്ണികൃഷ്ണൻ, ജില്ലാ സെക്രട്ടറി ഷിജു രാജശില്പി, ട്രഷറർ ഷാഹിനസ് ഇസ്മായിൽ, ജോയിന്റ് സെക്രട്ടറി വേണു മഹാദേവൻ വിവിധ മേഖലാ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.