ചാവക്കാട്: 20മത് പാലയൂർ മഹാ തീർത്ഥാടനത്തിനോടനുബന്ധിച്ചുള്ള ബൈബിൾ കൺവെൻഷന് തുടക്കം കുറിച്ചു.
ജപമാലയോടു കൂടി ആരംഭിച്ച് ബൈബിൾ പ്രതിഷ്ഠ നടത്തി വിശുദ്ധ കുർബാനക്ക് ശേഷം തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർടോണി നീലങ്കാവിൽ ഉദ്ഘാടനം നിർവഹിച്ചു. ഫാദർ മാത്യു നായക്കംപറമ്പിൽ നയിക്കുന്ന പോട്ട ഡിവൈൻ മിനിസ്ട്രിയാണ് കൺവെൻഷന് നേതൃത്വം കൊടുക്കുന്നത്.
സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ, അസി വികാരി ആന്റോ രായപ്പൻ, ബൈബിൾ കൺവെൻഷൻ ചെയർമാൻ ഫാ പ്രിന്റോ കുളങ്ങര എന്നിവർ സംസാരിച്ചു. മഹാ തീർത്ഥാടനം കൺവീനർ തോമസ് വാകയിൽ,കൺവെൻഷൻ കൺവീനർ തോമസ് ചിറമ്മൽ, തീർത്ഥകേന്ദ്രം സെക്രട്ടറി ബിജു ആന്റോ, ട്രസ്റ്റി ജോസഫ് വടക്കൂട്ട് എന്നിവർ നേതൃത്വം നൽകി.