ഗുരുവായൂർ: ഗുരുവായൂർ മേൽശാന്തി കക്കാട് കിരൺ ആനന്ദ് നമ്പൂതിരിക്ക് പെൺകുഞ്ഞ് പിറന്നു.
ഭഗവാന്റെ അനുഗ്രഹം എപ്പോഴും അദ്ദേഹത്തോടൊപ്പം ഉണ്ടെന്നു ഭഗവാൻ വീണ്ടും തെളിയിച്ചു. ഗുരുവായൂരപ്പന്റെ “അമ്മ”യുടെ സ്ഥാനത്ത് ഉള്ള സമയത്ത് “അച്ഛൻ” ആവുന്നത് ചരിത്രത്തിൽ ആദ്യമായിട്ടാവാം. അദ്ദേഹത്തിന്റെ ഊഴത്തിൽ എല്ലാ മേൽശാന്തിമാരെ പോലെ നന്നായി ഭക്തിയോടെ പൂജ ചെയ്യുക മാത്രമല്ല, വ്യത്യസ്ഥ രീതിയിൽ കളഭത്താൽ ഭഗവാനെ അലങ്കരിയ്ക്കാനും ഭഗവാന്റെ അനുഗ്രഹത്താൽ മേൽശാന്തിയ്ക്ക് സാധിച്ചു. അതിൽ സന്തോഷിച്ചാവും ഭഗവാൻ ഇന്ന് ഇങ്ങനെയൊരു സന്തോഷവും അദ്ദേഹത്തിന് നൽകിയത്. ഉത്സവത്തിന്റെ എല്ലാ ചടങ്ങുകളിലും മേൽശാന്തിയ്ക്ക് പങ്കെടുക്കാനും സാധിച്ചു. അതിനിടയിൽ ആയിരുന്നെങ്കിൽ ആ പുണ്യ നിമിഷങ്ങൾ മേൽശാന്തിയ്ക്ക് നഷ്ടമായേനെ.
വാലായ്മ ആയത് കൊണ്ട് പൂജകളിൽ നിന്ന് മേൽശാന്തിയ്ക്ക് വിട്ട് നിൽക്കേണ്ടതാണ്. ഈ ദിവസങ്ങളിൽ അദ്ദേഹത്തിനു മേൽശാന്തിയുടെ മുറിയിൽ തന്നെ താമസിയ്ക്കാം. മാർച്ച് 27 ന് രാവിലെ മുതൽ ഊഴത്തിന്റെ അവസാന ദിവസമായ മാർച്ച് മുപ്പത്തിയൊന്നോടുകൂടി അദ്ദേഹത്തിനു ഭഗവാനെ പൂജിയ്ക്കാം.
മേൽശാന്തി ചെയ്യേണ്ട പൂജാദി ക്രിയകൾ ഈ ദിവസങ്ങളിൽ സാധാരണ ഓതിക്യൻമാരാണ് നിർവ്വഹിയ്ക്കുക. മാർച്ച് 18 നാണ് പുതിയ മേൽശാന്തിയുടെ “നറുക്ക്” എടുക്കൽ. ‘അന്നു ഉച്ച പൂജ നടത്തുന്നത് ഓതിക്യൻ ആവും. അങ്ങനെയാണ് പതിവ്