ഗുരുവായൂർ: കഴിഞ്ഞ 10 വർഷമായി സാമൂഹിക കാരുണ്യ സേവന രംഗത്ത് നിസ്തുല സേവനം നടത്തുന്ന സംഘടനയായ കരുണ ഫൗണ്ടേഷൻ ഗുരുവായൂരിന്റെ വൈവാഹിക സംഗമം ഈ മാസം മാർച്ച് 18 ശനിയാഴ്ച്ച രാവിലെ 9 മുതൽ ഗുരുവായൂർ കൈരളി ജംഗ്ഷനിലുള്ള മാതാ കമ്മ്യൂണിറ്റി ഹാളിൽ
വച്ച് നടക്കും.
സംഗമത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള വിവിധ ഭിന്നശേഷി വിഭാഗക്കാർ 18 – 03 -2023 ശനിയാഴ്ച രാവിലെ 9 മണിക്കു തന്നെ മാതാ ഹാളിൽ എത്തി പേരു് രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടാതെ 100 ഓളം അമ്മമാർക്കുള്ള പെൻഷൻ വിതരണം, ആദരണീയ സദസ്, കലാപരിപാടികൾ, സ്നേഹ വിരുന്ന് എന്നിവയും ഉണ്ടായിരിക്കുന്നതാണെന്ന് ചെയർമാൻ കെ ബി സുരേഷ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 944 7878 444 ,9496 111 976, 6282 6688 30