ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ ജനകീയാസൂത്രണം 2022-23 പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട വയോജനങ്ങള്‍ക്കുളള കട്ടില്‍ വിതരണം നടത്തി.
മാര്‍ച്ച് 15 ന് നഗരസഭ ടൗണ്‍ഹാളില്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. 75 വയോജനങ്ങള്‍ക്കുളള കട്ടിലുകളാണ് വിതരണം ചെയ്തത്.
വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന ഓഫീസര്‍ എം എന്‍ രാധാമണി സ്വാഗതവും, എസ് സി പ്രൊമോട്ടര്‍ രോഹിത് സുധാകരന്‍ നന്ദിയും പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എ എം ഷെഫീര്‍, ഷൈലജ സുധന്‍, എ എസ് മനോജ്, വാര്‍ഡ് കൗണ്‍സിലര്‍ കെ പി എ റഷീദ് എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാരായ കെ പി ഉദയന്‍, അജിത ദിനേശന്‍, സുഹറ ഹംസമോന്‍, രഹിത പ്രസാദ്, ബിബിത മോഹനന്‍ എന്നിവര്‍ പങ്കെടുത്തു. ജനകീയാസൂത്രണ പദ്ധതി പ്രകാരം 3,26,250/ രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുളളതെന്ന് ഗുരുവായൂര്‍ നഗരസഭ പട്ടികജാതി വികസന ഓഫീസര് അറിയിച്ചു.