- Advertisement -[the_ad id="14637"]
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നുമുതൽ ആറുമാസത്തേക്കുള്ള പുതിയ മേൽശാന്തിയെ മാർച്ച് 18-ന് തിരഞ്ഞെടുക്കും. ഇത്തവണ 40 അപേക്ഷകരുണ്ടായിരുന്നു 39 പേരെ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരി പാടുമായി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.
യോഗ്യത നേടുന്ന അപേക്ഷകരുടെ പേരുകളിൽനിന്ന് നറുക്കെടുത്താണ് മേൽശാന്തിയെ നിശ്ചയിക്കുക. മാർച്ച് 18-ന് ഉച്ചപ്പൂജ കഴിഞ്ഞ് നട തുറന്ന ശേഷം ഗുരുവായൂരപ്പനു മുന്നിൽ ഇപ്പോഴത്തെ മേൽശാന്തി കിരൺ ആനന്ദ് നമ്പൂതിരി പുതിയ മേൽശാന്തിയെ നറുക്കെടുക്കും.