തിരുവെങ്കിടം യൂത്ത് കോൺഗ്രസ്സ് യൂണിറ്റ് കമ്മിററി യോഗം ചേർന്ന് വനിതാദിനവുമായി ബന്ധപ്പെട്ടു് മുഴുവൻ യൂണിറ്റ് ഭാരവാഹികളായും വനിതാ സാരഥികളെ തെരെഞ്ഞെടുത്തു.
ഗുരുവായൂർ റെയിൽവെ സ്റ്റേഷൻ കിഴക്ക് നന്ദനം പരിസരത്ത് വനിതാ പങ്കാളിത്തം കൊണ്ടു് നിറസമൃദ്ധമായ യോഗ വേളയിലാണു് സംസ്ഥാനത്ത് തന്നെ ഇദംപ്രഥമമെന്നു് വിശേഷിപ്പിക്കാവുന്ന മുഴുവൻ യൂണിറ്റ് ഭാരവാഹികളെയും വനിതകളായി തെരഞ്ഞെടുത്ത് പ്രവർത്തന പഥത്തിൽ ശ്രദ്ധേയമായ തുടക്കം കുറിച് പ്രസ്ഥാനത്തിന് വേറിട്ട മാതൃക തീർത്തത്.
നഗരസഭ കൗൺസിലറും, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ വി.കെ.സുജിത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടു് ബാലൻ വാറണാട്ട് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ യൂത്ത് കോൺഗ്രസ്സ് മീഡിയാ കോഡിനേറ്ററായി തെരെഞ്ഞെടുക്കപ്പെട്ട തിരുവെങ്കിടം പ്രദേശത്ത്കാരൻ കൂടിയായ നിജോ ഫ്രാൻസിസ് നെയ്യന് സ്നേഹാദരവും നൽകി യോഗത്തിൽ യൂണിറ്റ് വനിതാ സാരഥികളെയും അനുമോദിച്ചു.
ഗുരുവായൂരിൻ്റെ തീരാത്ത ഗതാഗത കുരുക്കും, ഏറ്റവും തിരക്കുള്ള വൈശാഖമാസകാലവും, വേനൽ, വെക്കേഷണൽ അവധി കാലവും പരിഗണിച്ച് ഉദ്യോഗസ്ഥർക്ക് കൂടി ഏറെ ഗുണകരമായിരുന്ന നിർത്തലാക്കിയ സായാഹ്ന തൃശൂർ – ഗുരുവായൂർ പാസ്സഞ്ചർ ട്രെയിൻ എത്രയും വേഗം പുനരാരംഭിയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് നേതാക്കളായ എം.പി. ജംഷീർ, മനീഷ് നീലിമന, കെ.ഐശ്വര്യ, പി. യദുകൃഷ്ണൻ, ശ്രീദേവി കേശവൻ എന്നിവർ സംസാരിച്ചു.തിരുവെങ്കിടം യൂത്ത് കോൺഗ്രസ്സ് യൂണിറ്റ് ഭാരവാഹികളായി മുഴുവൻ താഴെ പറയുന്ന വനിതാ സാരഥികളെയാണ് യോഗം തെരെഞ്ഞെടുത്തത് –ആദിത്യ ശിവൻ (പ്രസിഡണ്ട്), വിനയ. കെ.വി.(വൈസ് പ്രസിഡണ്ടു്), സുധ ജയൻ (സെക്രട്ടറി), വി.കെ.
വിനീത, (ജോയിൻ്റ് സെക്രട്ടറി), കൃഷ്ണജ ഹരി നാരായണൻ (ഖജാൻജി).