ഗുരുവായുര്‍; ഗുരുവായൂരപ്പന്റെ ഭക്തയായിരുന്ന കുറൂരമ്മയുടെ ജീവിതം ആസ്പദമാക്കിയുള്ള ഹ്രസ്വ ചലച്ചിത്രം തയ്യാറാകുന്നു. തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത് എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ജയപ്രകാശ് കേശവനാണ്.
ഇതിന്റെ ആദ്യ ലഘുലേഖയുടെ പ്രകാശനം ഗുരുവായൂര്‍ കിഴക്കേ ഗോപുരനടയില്‍ വെച്ച് ചലച്ചിത്ര സംവിധായകനും അദ്ധ്യാത്മിക പ്രഭാകാഷകനുമായ ശരത് എ ഹരിദാസന് നിര്‍വ്വഹിച്ചു. ഗുരുവായൂര്‍ മേല്‍ശാന്തി കക്കാട് കിരൺനമ്പൂതിരിയുടെ അമ്മ ശാരാദ ആനന്ദൻ അന്തര്‍ജ്ജനം ലഘുലേഖ ഏറ്റുവാങ്ങി. ഏപ്രില്‍ മെയ് മാസങ്ങളില്‍ തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലായി ചിത്രീകരണം നടക്കും. സംവിധായകന് ജയപ്രകാശ് കേശവന്, ഫിലിം എഡിറ്റര്‍ സുനില്‍കുമാർ അപ്പു, കക്കാട് ആനന്ദൻ നമ്പൂതിരി, കൃഷ്ണനാട്ടം മുൻ കളിയാശാൻ കെ സുകുമാരൻ, ഗംഗാധർ പ്രസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.