ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ബ്രഹ്മോത്സവ നിറവിൽ അരനൂറ്റാണ്ടിലേറെ കാലം ഗുരുവായൂരപ്പതിടമ്പേറ്റി ഉത്സവ ആഘോഷങ്ങൾ ഉൾപ്പടെ എഴുന്നെള്ളിപ്പിൻ്റെ ഗജതാരമായി ചൈതന്യ കടാക്ഷം ഭക്തർക്ക് അനുഗ്രഹമായി പകർന്ന “ഗജരത്നം പത്മനാഭ “ൻ്റെ സ്മരണകൾ ഉയർത്തി പത്മനാഭനെ ഗുരുവായൂരപ്പന് മുമ്പിൽ സമർപ്പിച്ച ഒറ്റപ്പാലം ഇ.പി. തറവാട്ട് മുതിർന്നകുടുംബാംഗമായ രാമൻകുട്ടി നായരെ പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രസന്നിധിയിൽ സ്നേഹാദരം നൽകി സ്നേഹം പങ്ക് വെച്ചു.
ഉത്സവ ആഘോഷം ആരംഭിയ്ക്കുന്നതിൻ്റെ അടുത്ത ദിനമായിരുന്നു ഗജരത്നം പത്മനാഭൻ്റെ ചരമവാർഷിക ദിനം.ഗുരുവായൂരപ്പൻ്റെയും, ഗുരുവായൂരിൻ്റെ യശസ്സ് ഉയർത്തി ഗുരുവായൂർ കേശവനെ പോലെ ആന ചരിത്രത്തിലും, അനുബന്ധ താളുകളിലും സ്ഥിരപ്രതിഷ്ഠ നേടിയ ആ ഗജരത്നത്തിനെ ഗുരുവായൂരപ്പന് സമർപ്പിക്കുവാൻ ഭാഗ്യം സിദ്ധിച്ച കുടുംബാംഗത്തെയാണ് അവരുടെ കുടുംബാംഗങ്ങളുടെ നിറവിൽ കൂട്ടായ്യ സ്നേഹം പകർന്ന് ഒരിക്കൽ കൂടി ഗജരത്ന സ്മരണകൾ അയവിറക്കി ഉത്സവ ആഘോഷവേളയിൽ അകം നിറച്ച സ്നേഹാദരം സമർപ്പിച്ചത്.
കൂട്ടായ്മ പ്രസിഡണ്ട് കെ.ടി.ശിവരാമൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമാദരണ സൽസംഗ സദസ്സ് ദേവസ്വം ഭരണസമിതി അംഗം സി.മനോജ് ഉദ്ഘാടനം ചെയ്ത് ഉപഹാര സമർപ്പണവും നിർവഹിച്ചു. സെക്രട്ടറി അനിൽ കല്ലാറ്റ് വിഷയാവതരണം നടത്തി. ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി. ശശി കേനാടത്ത്, വി.ബാലകൃഷ്ൻ നായർ, വാസുദേവൻ ചിറ്റാട, ഇ.പി.രമേശ് എന്നിവർ സംസാരിച്ചു. രാമൻകുട്ടി നായർ മറുപടി പ്രസംഗവും നടത്തി