ഗുരുവായൂർ പൂക്കോട് പ്രദേശത്ത് തെങ്ങിൽ കാണുന്ന, കീടരോഗങ്ങൾ നിരീക്ഷിക്കുന്നതിനായി വിദഗ്ധരുടെ ടീം തെങ്ങിൻ തോപ്പുകളിൽ സന്ദർശിച്ചു.
കോട്ടപ്പടി വിൽസൻ പുലിക്കോട്ടിലിന്റെ തെങ്ങിൽ കണ്ടെത്തിയ ഓലചീയൽ രോഗത്തിനെതിരെ കോൺടാഫ് 2. മി.ലിറ്റർ ഒരു ലിറ്റർ വെള്ളം എന്ന അനുപാതത്തിൽ, തെങ്ങിന്റെ നമ്പോലകളിൽ തളിച്ചു കൊടുക്കേണ്ടതാണെന്നും,വ്യാപനം തടയുന്നതിനായി ബാധിച്ച തെങ്ങോലകൾ മുറിച്ചെടുത്ത് നീക്കം ചെയ്യുന്നതിനായും ശുപാർശ ചെയ്തു.
ചെമ്പൻ ചെല്ലിയുടെ ആക്രമണം തടയുന്നതിനായി ഫിപ്രോനിൽ തരികൾ മണൽ ചേർത്ത് ഓലക്കവിളുകളിൽ നിക്ഷേപിക്കേണ്ടതാണെന്നും നിർദ്ദേശിച്ചു. കാർഷിക സർവ്വകലാശാല അസി പ്രൊഫസർ :ചിത്ര ബി നായർ, നസിയ ബീഗം എന്നിവർ ടീമിന് നേതൃത്വം നൽകി. കൃഷി ഓഫീസർ ഗംഗാദത്തൻ, ആത്മ ബി ടി എം : ബിനീഷ്. K. മുകുന്ദൻ, ഫിമി .ജോസ് എന്നിവർ എം.ഡി.ഡി.ടി. ടീം ഒന്നിച്ച് ഉണ്ടായിരുന്നു.