ഗുരുവായൂർ: പൂക്കോട് സമൃദ്ധി ഇക്കോ ഷോപ്പിന്റെ നേതൃത്വത്തിൽ, ചൊവ്വാഴ്ച ദിവസങ്ങളിൽ പ്രവർത്തിക്കുന്ന സ്വതന്ത്രവിപണി എന്ന ആശയത്തിൽ കർഷകർക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടമായ തമ്പുരാൻ പടി സെന്ററിലാണ് – വഴിയോര വിപണി തുടങ്ങിയിരിക്കുന്നത്.
നാടൻ പച്ചക്കറി, ഫലവർഗ്ഗങ്ങൾ, കാർഷിക മൂല്യവർദ്ദിത ഉൽപന്നങ്ങൾ എന്നിവയാണ് , ചന്തയിൽ വിപണനം ചെയ്യുന്നത്.
ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ : അനീഷ്മ ഷനോജ് വിപണി ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷൈലജ സുധൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, എ. സായ്നാഥൻ മാസ്റ്റർ, ബിബിതമോഹൻ ആശംസ പറഞ്ഞു, കൃഷി ഓഫീസർ: കെ. ഗംഗാദത്തൻ പദധതി വിശദീകരിച്ചു, ഹരിഹരൻ മാസ്റ്റർ, വർഗ്ഗീസ് സി വി, ബാജി പഷ്ണത്ത്,സുനിൽ എം, ശ്രീധരൻ എം, വിനയൻ പനയ്ക്കൽ, വിജയൻ മനയിൽ , ബാലൻ എം എം, നൗഫൽ വി, രാധടീച്ചർ, കൃഷി അസി. ആൽഫി ആന്റോ , അജ്ഞന എം എം, കർഷകമിത്ര പ്രസീന, ലീല എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
ഇക്കോഷോപ്പ് പ്രവർത്തകർ, കൃഷിക്കൂട്ടം അംഗങ്ങൾ എന്നിവർ വിവണനത്തിന് നേതൃത്വം നൽകി. തുടർന്ന് എല്ലാ ചൊവ്വാഴ്ചയിലും , തമ്പുരാൻ പടി എസ് സി ബി സെന്ററിൽ വഴിയോര വിപണി പ്രവർത്തിക്കുന്നതാണെന്ന് യോഗം അറിയിച്ചു.