ഗുരുവായൂർ: റെയിൽവെ മേൽപ്പാലം യഥാർത്ഥ്യമാക്കുന്ന മുറയ്ക്ക് തന്നെ തിരുവെങ്കിടം അടിപ്പാതയുടെ നിർമ്മാണം തുടങ്ങി എത്രയും വേഗം യഥാർത്ഥ്യമാക്കണമെന്ന് തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ്ബിൻ്റെ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
റെയിൽവെ മേൽപ്പാലം യഥാർത്ഥ്യമാക്കുവാൻ മാസങ്ങൾ മതിയെന്ന അധികാരികളുടെ പ്രഖ്യാപനത്തിൽ ആ വലിയ പ്രധാന പൂർത്തികരണത്തിൽ ആഹ്ലാദത്തോടെ പങ്ക് ചേരുകയും, അതിലൂടെ തിരുവെങ്കിടം നിവാസികളുൾപ്പടെയുള്ള വടക്കോട്ടുള്ളവർക്ക് ഗുരുവായൂരിലെത്തുന്നതിന് പൂർണ്ണമായ തരത്തിൽ വഴിയടയുകയും ചെയ്യുന്ന ഗുരുതര അവസ്ഥയിൽ ആശ്രയ ആവശ്യ, അടിയന്തര വഴി തുറക്കുന്നതിനായി പ്രദേശം ഒന്നടങ്കം മുന്നോട്ട് വെച്ച് അധികാരികൾ കാര്യ പ്രസക്തമായി പരിഗണിച്ച തിരുവെങ്കിടം അടിപ്പാത തടസ്സങ്ങളെല്ലാം മാറ്റി റെയിൽവെ മേൽപ്പാല ഉൽഘാടനം കഴിയുന്ന മുറക്ക് തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ച് എത്രയും വേഗം യഥാർത്ഥ്യമാക്കുവാൻ സത്വര നടപടികൾ കൈകൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രദേശവാസികൾ ഗുരുവായൂരിലെത്തുവാൻ ബുദ്ധിമുട്ടുന്ന സ്ഥിതി വിശേഷത്തിൽ ഒരു പരിധിയോളം തിരുവെങ്കിടം അടിപ്പാത എത്രയും വേഗം യാഥാർത്ഥ്യമായാൽ പ്രദേശത്തിന് ഏറെ സൗകര്യവുമായി വഴി തുറക്കുന്നതും, നിലവിലെ ദുരിത പൂർണ്ണമായ ദുഷ്ക്കര യാത്രയ്ക്ക് വിരാമമിട്ട് സുഗമമാക്കുന്നതിനും ഉപയുക്തമാക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.
ക്ലബ്ബ് മുതിർന്ന അംഗം ശശി വാറണാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി രവികുമാർ കാഞ്ഞുള്ളി വിഷയ പ്രമേയ അവതരണം നടത്തി. ചന്ദ്രൻ ചങ്കത്ത്, സി.ഡി.ജോൺസൺ, ജോതിദാസ് ഗുരുവായൂർ, ജിഷോ പുത്തൂർ, നന്ദൻ ചങ്കത്ത്, മാധവൻ പൈക്കാട്ട്, മുരളി അകമ്പടി, പ്രദീപ് നെടിയേടത്ത്, ആൻ്റോ നീലങ്കാവിൽ, കലാവതി അകമ്പടി പറമ്പിൽ, ശ്രീദേവി ബാലൻ എന്നിവർ സംസാരിച്ചു.
ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികളായി മുരളി പൈക്കാട്ട് (പ്രസിഡണ്ട്), ബാലൻ വാറണാട്ട് (വൈസ് പ്രസിഡണ്ട്), രവികുമാർ കാഞ്ഞുള്ളി (ജനറൽ സെക്രട്ടറി), ആൻ്റോ ലാസർ പുത്തുർ (ജോയിൻ്റ് സെക്രട്ടറി), വിനോദ് കുമാർ അകമ്പടി (ഖജാൻജി) എന്നിവരെയും രക്ഷാധികാരികളായി പി.ഐ. ലാസർ, കെ.ടി.സഹദേവൻ, ടി.വി.രാജശേഖരൻ, പ്രഭാകരൻ മണ്ണൂർ, പി.ഐ.ആൻ്റോ, ആശ സുരേഷ് എന്നിവരെയും യോഗം തെരെഞ്ഞെടുത്തു.