the digital signature of the temple city

ഗുരുവായൂർ ഉത്സവ പകർച്ച സംവ്വിധാനം കാര്യക്ഷമ മാക്കണം; ഗുരുവായൂർ ക്ഷേത്ര ക്ഷേമ സംഘം

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ഗുരുവായൂർ ഉത്സവം പകർച്ച വിതരണത്തിന് കൂടുതൽ കൗണ്ടർ തയ്യാറാക്കി ക്രമീകരിച്ച് തിരക്ക് ഒഴിവാക്കി എല്ലാവർക്കും ലഭ്യമാക്കണമെന്ന് ക്ഷേത്ര ക്ഷേമസംഘം കൂട്ടായ്മ, ഗുരുവായൂർ അഭിപ്രായപ്പെടു.

ഗുരുവായൂർ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടു് നൽകി വരുന്ന ഏറ്റവും പ്രധാനപ്പെട്ട വന്നെത്തുന്നവർക്ക് അന്നദാനം നൽക്കപ്പെടുന്നതിനോടൊപ്പം ഉത്സവ ആഘോഷവുമായി പങ്കാളികളാക്കി പരിധി വെച്ച് മുഖ്യമായി നൽക്കപ്പെടുന്ന പാസ്സുകളും, കാർഡുകളും നൽകി കൊടുത്ത് വരുന്ന അന്നപകർച്ച ആരംഭിച്ചു.

ഉത്സവ കാലത്ത് ക്ഷേത്രത്തിൽ വരുന്നവർക്കും പരിസരവാസികളും ഉൾപ്പടെ ആർക്കും ഭക്ഷണം കിട്ടാതിരിക്കരുതെന്ന സന്ദേശം കൂടി ഉയർത്തിപ്പിടിച്ച് പ്രതിബദ്ധതയോടെ നൽകി വരുന്ന പകർച്ച കൂടുതൽ പേർക്ക് ലഭ്യമാക്കുവാൻ ഇത്തവണയും പാസ്സുകളും, കാർഡുകളും വിതരണം ചെയ്ത് ആഘോഷത്തിന് ആവേശം പകർന്നിട്ടുണ്ടു്. അത് ഏവരിലും ഏറെ സന്തുഷ്ടി നൽക്കിയിട്ടുമുണ്ടു്. എന്നാൽ പാസ്സും, കാർഡും പൊതു വിഭാഗത്തിൽ ലഭിച്ചവർക്ക് പകർച്ച വാങ്ങുന്നതിന് നൽക്കപ്പെട്ട ആദ്യ രണ്ടു് ദിനങ്ങളിൽൽ തന്നെ വലിയ തിരക്കും, വാങ്ങുന്നതിന് നീണ്ട ക്യൂവും, ഏറെ നേരം വഴിയിൽ നിൽക്കേണ്ടി വരികയും ചെയ്ത അവസ്ഥയാണ് ഉണ്ടായത് തുടക്കദിനങ്ങളായതിനാലുള്ളപരിധിയും,. കൂടുതൽ പാസ്സുകൾ നൽകിയതിനാൽ തിരക്ക് ഉണ്ടാക്കപ്പെടും എന്നാൽ തന്നെ കൂടുതൽ ജനറൽകൗണ്ടറുകൾ സൃഷ്ടിച്ച്, കൂടുതൽ പേരെ പകർച്ച നൽകുവാൻ നിയോഗിച്ചു് ക്രമീകരിച്ച്, അധിക സമയം നിൽക്കാതെതിരക്കു് പൂർണ്ണമായി നിയന്ത്രിച്ച് സുഗമമായി നൽക്കുവാൻ നടപടികൾ സ്വീകരിക്കണമെന്ന് ക്ഷേത്ര ക്ഷേമ ഭക്തസംഘം കൂട്ടായ്മ ദേവസ്വം ഭരണസമിതിയോടു് ആവശ്യപ്പെട്ടു് കൊള്ളുന്നു .ഉത്സവ ആഘോഷവുമായി ഇത്തരത്തിൽ ക്രമാതീതമായിപകർച്ചന ൽക്കപ്പെടുമ്പോൾ ബുദ്ധിമുട്ടുകൾ സഹിക്കണമെന്നും, ഉണ്ടാക്കപ്പെടുമെന്നത് തിരിച്ചറിയണമെന്നും മറുപടി ഉണ്ടെങ്കിൽ പോലും ആഘോഷ തിമിർപ്പിൽ പകർച്ച എത്രയും വേഗം ലഭിയ്ക്കുന്നതിനും, അതിന് വേണ്ട അവസരം ഒരുക്കേണ്ടതും, ആവശ്യവും മറ്റു് പ്രവർത്തികളെ പോലെ അത്യന്താപേക്ഷികവുമാണ്. ഉത്സവ ആഘോഷത്തിൻ്റെ പ്രാധാന്യത്തിലും, വിശേഷത്തിലും ദേശ പകർച്ച മുഖ്യവുമാണ്. പകർച്ചവാങ്ങാൻ വരുന്നവർ കൂടുതൽ നേരം വരിയിൽ നിൽക്കുമ്പോൾ വെയിൽ ഉൾപ്പടെ കാലാവസ്ഥ സമയത്തിൻ്റെ രൂക്ഷത കൂടുതലാണ്, തളർച്ചയും, വിളർച്ചയും ഒട്ടും കുറവുമല്ല. കാലത്ത്നേരത്തെ പകർച്ച വേഗം ലഭിച്ചാൽ മറ്റു് പണികൾക്ക് പോകുന്നവർക്ക് അനുഗ്രഹവുമാണ്. ക്ഷേത്രദർശനം നടത്തുവാനും കഴിയുന്നതുമാണ്. രൂക്ഷമായ തിക്കും, തിരക്കും, വരിയും കണ്ട് പലരും ഭഗവാൻ്റെ പ്രസാദമെന്ന നിലയിൽ വന്നെത്തി വാങ്ങാതെ മടങ്ങി പോകുകയും ചെയ്യുകയുമാണ് – ഉത്സവവുമായി ഭഗവാൻ്റെ അന്ന പ്രസാദം ലഭിയ്ക്കുക എന്നത് ഓരോരുത്തർക്കും എല്ലാ തരത്തിലും ഏറെ ആഹ്ലാദവും. ആത്മീയ സത്തയും കുടി നൽക്കുന്നതാണ്. അതിനാൽ തന്നെ നിലവിലെ സ്ഥിതി തിരിച്ചറിഞ്ഞു് ഇനി അടുത്ത ദിനം മുതൽ പകർച്ചവിതരണം വേഗത്തിൽ നൽക്കുന്നതിനും, ലഭ്യമാക്കുന്നതിനും വേണ്ട നടപടികൾ ദേവസ്വം ഭരണസമിതിയും അഡ്മിനേസ്ട്രറും ചേർന്ന് കൈ കൊള്ളണമെന്നും ഉത്സവ ആഘോഷം ആചാര – അനുഷ്ഠാന താന്ത്രിക – താളവാദ്യകലാസപര്യകളാലും – അന്നദാനത്താലും ജനപങ്കാളിത്ത നിറവിൽ സാഘോഷം നടത്തപ്പെടുന്നതിന് എല്ലാവിധ സ്നേഹാശംസകളും നേർന്ന് കൊണ്ടും ഗുരുവായൂർ ദേവസ്വം ഭരണസമിതി മുമ്പാകെ വിഷയം സമർപ്പിക്കുന്നതായി ക്ഷേത്ര ക്ഷേമസംഘം കൂട്ടായ്മ, ഗുരുവായൂർ കൺവീനർ ബാലൻ വാറണാട്ട് അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts