ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ആചാര്യൻ സംപൂജ്യ സ്വാമി ഉദ്ദിദ് ചൈതന്യയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ഭാഗവത സപ്താഹ മധുരത്തിന്, ശനിയാഴ്ച വൈകീട്ട് നഗരസഭ ടൗൺഹാളിലെ ഭക്തി നിർദ്ദരമായ നിറഞ്ഞ സദസ്സിൽ തിരി തെളിഞ്ഞു.
ഗുരുവായൂർ ക്ഷേത്ര നടയിൽ ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി മെമ്പർ സി. മനോജ് മലയിട്ട കൃഷ്ണവിഗ്രഹവും 108 ബാലികമാർ താലത്തിലെന്തിയ ഭാവഗതവുമായി ക്ഷേത്ര പ്രദക്ഷിണത്തിനുശേഷം നഗരസഭ ടൗൺ ഹാളിലേക്ക് നാമജപഘോഷയാത്രയായി ഭാഗവത ഗ്രാമം ആചാര്യൻ സoപൂജ്യസ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ എത്തി ചേർന്നു.
തുടർന്ന് ആചാര്യനെ പൂർണ്ണ കുംഭo നൽകി സ്വീകരിച്ചു. വൈകീട്ട് 5 ന് ടൗൺഹാളിൽ നടന്ന യോഗത്തിൽ ഗുരുവായൂർക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി. ചടങ്ങ് പ്രശസ്തസാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായ സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘo ചെയർമാൻ ഡോ. ഡി. എം. വാസുദേവൻ അധ്യക്ഷനായിരുന്നു. മമ്മിയൂർ ദേവസ്വം ബോർഡ് ചെയർമാൻ ജി. കെ. പ്രകാശൻ, ജനറൽ കൺവീനർ പി. എസ്. പ്രേമാനന്ദൻ, അഡ്വ. രവി ചങ്കത്ത്, സുകൃതം എറണാകുളം സെക്രട്ടറി അധികായൻ , ഡോ. വി. കെ. വിജയകുമാർ രാംസൺസ് വേണുഗോപാൽ വടക്കുമ്പാട്ട് നാരായണൻ, കെ. കെ. ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.
സമാദരണ സദസ്സിൽ ഡോ. വി. കെ. വിജയകുമാർ,എൺ പതിന്റെനിറവിലെ ത്തിയ സാഹിത്യകാരൻ സി. രാധസ്കൃഷ്ണൻ എന്നിവരെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു.
യുവതലമുറയ്ക്ക് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി കുട്ടികൾക്കായി പ്രശസ്ത ഗ്രന്ഥകാരനും, മെന്ററിസ്റ്റും ആയ രാഹുൽ ഈശ്വർ ക്ലാസ്സെടുത്തു. ഡി. എം. വാസുദേവൻ അധ്യക്ഷനായിരുന്നു. ഡോ. കെ. ബി. പ്രഭാകരൻ, ശ്രീകുമാർ. പി. നായർ, മധു. കെ. നായർ എന്നിവർ പ്രസംഗിച്ചു.