ചാവക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെയും ജാഗ്രതി ഗുരുവായൂരിന്റേയും സംയുക്താഭിമുഖ്യത്തിൽതൃശ്ശൂർ ആര്യ ഐ കെയറിന്റെയും, തൃശ്ശൂർ തൈറോകെയർ ലാബിന്റെയും സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും, തൈറോയ്ഡ് പരിശോധനയും നടത്തി. 108ഓളം ആളുകളെ പരിശോധിച്ചു, കാലത്ത് താലൂക്ക് ഓഫീസിൽ ചേർന്ന യോഗം ഡോക്ടർ ആർ വി ദാമോദരൻ സീനിയർ ഐ എം എ മെമ്പർ ഉദ്ഘാടനം ചെയ്തു.
എൻ എസ് എസ് ഹിന്ദു കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സുജാത എസ് തയ്യാറാക്കിയ ലിവിങ് ഭിയോൺ ദി ഏജസ് എന്ന മന്നത്ത് പത്മനാഭനെ കുറിച്ചുള്ള ഗ്രന്ഥം ഉപഹാരമായി നൽകി താലൂക്ക് പ്രസിഡൻറ് കേ.ഗോപാലൻ ആചാര്യൻറെ വെങ്കല പ്രതിഭയ്ക്ക് മുന്നിൽ ഭദ്ര വിദീപം തെളിയിച്ച് പുഷ്പാർച്ചന നടത്തി യോഗത്തിൽ അധ്യക്ഷൻ വഹിച്ചു യൂണിയൻ സെക്രട്ടറി ഓ രാജഗോപാൽ സ്വാഗതം പറഞ്ഞു ജാഗ്രതി പ്രസിഡണ്ട് പ്രൊഫസർ വിജയൻ മേനോൻ ഡോക്ടർ കുൽക്കർണി തൈറോ കെയർ ഡയറക്ടർ നന്ദകുമാർ ഡോക്ടർ ദിവ്യാ ധർമ്മരാജൻ എന്നിവർ പരിശോധിച്ചു പി.വി സുധാകരൻ, കെ.ഉണ്ണികൃഷ്ണൻ, ടി. ഉണ്ണികൃഷ്ണൻ, ബിന്ദു നാരായണൻ, എന്നിവർ സംസാരിച്ചു ട്രഷറർ ജാഗ്രതി അനൂപിയം കൃതജ്ഞത രേഖപ്പെടുത്തി.