ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് സെമിനാറും ഗവേഷണ കേന്ദ്രം ഉദ്ഘാടനവും നടന്നു.

ഗുരുവായൂർ ∙ ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ ഗണിത ശാസ്ത്ര വിഭാഗ ഗവേഷണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് “ഗണിത ശാസ്ത്രത്തിന്റെ മുന്നേറ്റങ്ങൾ “എന്ന വിഷയത്തിൽ 14/03/2024 ന് ഏകദിന അന്തർദേശീയ സെമിനാർ സംഘടിപ്പിച്ചു, കോളേജ് പ്രിൻസിപ്പാൾ ഡോ. വൽസാ എം.എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ ശ്രീ ശശി ഗോപാലൻ (കുസാറ്റ് ഗണിതശാസ്ത്രവിഭാഗം മേധാവി) ഉദ്ഘാടന കർമ്മം നിർവഹിച്ച് സംസാരിച്ചു. യോഗത്തിൽ തൃശ്ശൂർ അസ്സീസി പ്രോവിൻസ് എജ്യൂക്കേഷണൽ കൗൺസിലർ ഡോ.സി. ഫിലോ ജീസ്, വൈസ് പ്രിൻസിപ്പാൾ ഡോ. സി. സെലിൻ തെരേസ്, തായ്‌ലൻഡ് ഫുകേട് രാജ്‌ഭട്ട് യൂണിവേഴ്സ‌ിറ്റിയിലെ വിസിറ്റിങ്ങ് ഫാക്കൽറ്റിയായ ഡോ. സായൂജ് എബി ജോസ്, ഗണിത വിഭാഗം മേധാവി ആൽഫി ജോസ്, കൺവീനർ ഡോ. അഞ്ചു. എസ്. മറ്റം എന്നിവർ പ്രസംഗിച്ചു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts