ഗുരുവായൂരിനെ കേരളത്തിൻ്റെ ക്ഷേത്ര നഗരിയാക്കണം; മന്ത്രി കെ രാധാകൃഷ്ണൻ

ഗുരുവായൂർ: ഗുരുവായൂരിനെ കേരളത്തിൻ്റെ ക്ഷേത്രന ഗരിയാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ഇതിനായി അമ്പത് ശതമാനത്തോളം ഭൗതിക സാഹചര്യങ്ങൾ ഒരുക്കാനായി. നഗരസഭയുടെ ഉൾപ്പെടെ സഹകരണം ഇക്കാര്യത്തിൽ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിലുള്ള വിവിധ  പദ്ധതികളുടെ സമർപ്പണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റെയിൽവേ സ്റ്റേഷന് സമീപം  തിരുത്തിക്കാട്ട്  പറമ്പിൽ  ദേവസ്വം ജീവനക്കാർക്കായി നിർമ്മിക്കുന്ന പാർപ്പിട സമുച്ചയത്തിൻ്റെ ശിലാസ്ഥാപനം, മുംബൈ വ്യവസായി സുന്ദര അയ്യറും കുടുംബവും തെക്കേ നടയിൽ നിർമ്മിച്ച്    ദേവസ്വത്തിന് കൈമാറിയ കംഫർട്ട് സ്റ്റേഷൻ കം ഡോർമിറ്ററി സമുച്ചയം സമർപ്പണം,

നവീകരിച്ച  മഞ്ചുളാൽ – പടിഞ്ഞാറേ റോഡ് സമർപ്പണം, പുന്നത്തൂർ ആനക്കോട്ടയിലെ ഇൻ്റർലോക്ക് ടൈൽ റോഡ് സമർപ്പണം എന്നിവ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.  

തെക്കേ നടയിലെ  കംഫർട്ട് സ്റ്റേഷൻ & ഡോർമെറ്ററി മന്ദിരത്തിന് മുന്നിലെ വേദിയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ അധ്യക്ഷനായി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. 

ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി, മനോജ് ബി നായർ, വി ജി രവീന്ദ്രൻ, വാർഡ് കൗൺസിലർ ശോഭാ ഹരി നാരായണൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ സംസാരിച്ചു. പദ്ധതികൾ സമയ ബന്ധിതമായി പൂർത്തീകരിച്ച കരാറുകാർക്ക്  ദേവസ്വത്തിൻ്റെ ഉപഹാരം ചടങ്ങിൽ മന്ത്രി നൽകി

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts