ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോൽസവത്തിൻ്റെ ഏഴാം വിളക്ക് ദിവസമായ വെള്ളിയാഴ്ച വൈകുന്നേരം വൈഷ്ണവം വേദിക്ക് സമീപം നടന്ന പടയണി ഭക്തസഹസ്രങ്ങൾക്ക് അചഞ്ചല ഭക്തി സാക്ഷ്യത്തിൻ്റെ പ്രകടനമായി. കടമ്മനിട്ട ഗോത്രകലാ കളരി സംഘമാണ് ആസ്വാദന നിലയിൽ പടയണി അവതരിപ്പിച്ചത്.
മാർക്കണ്ഡേയ ചരിതം പ്രതിപാദിപ്പിക്കുന്ന കാലൻ കോലയിരുന്നു രംഗത്ത് .
മധ്യതിരുവിതാംകൂറിലെ ഭഗവതിക്കാവുകളിൽ നടത്തുന്ന അതിപ്രാചീനമായ ഒരനുഷ്ഠാനമാണ് പടയണി. എങ്കിലും ആസ്വാദന കലയെന്ന നിലയിലായിരുന്നു അവന രണ്ടം കരവാസികളുടെ ജീവിതത്തിന് താങ്ങും തണലും ഒരുക്കുന്നത് കാവിലമ്മയാണെന്നാണ് വിശ്വാസം. കാവിലമ്മയ്ക്കുള്ള കാല വഴിപാടായാണ് പടയണി നടത്തുന്നത്.
പച്ചപ്പാള ചെത്തിയൊരുക്കി പ്രകൃതിദത്തമായ നിറങ്ങളിൽ ചാലിച്ചാണ് വിവിധ തരം കോലങ്ങൾ തയ്യാറാക്കുന്നത്. പടയണിയിൽ വൈകാരിക അംശത്തിന് ഏറെ പ്രാധാന്യമുള്ള കാലൻ കോലമാണ് ഇന്ന് അരങ്ങേറിയത്. അചഞ്ചലമായ ഭക്തിയാൽ അകാല മൃത്യുവിനെ ഓട്ടിപ്പായിച്ച മാർക്കണ്ഡേയ ചരിതമായിരുന്നു അവതരിപ്പിച്ചത്. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ ആദ്യാവസാനം പടയണി ആസ്വാദകനായി സദസ്സിലുണ്ടായിരുന്നു.