ഗുരുവായൂർ: ഗുരുവായൂർ കോട്ടപ്പടിയിൽ വച്ച് സ്വകാര്യ ബാങ്ക് ജീവനക്കാരനെ മർദ്ദിച്ചു പണവും രേഖകളും അപഹരിച്ച കേസിൽ രണ്ടു മാസത്തോളമായി പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിലായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതി മണികണ്ഠൻ 23 വയസ്സ്, s/o വേലായുധൻ, ചുരുളിയിൽ ഹൗസ്, വേങ്ങാമുക്ക് കാട്ടകാമ്പാൽ പഴഞ്ഞി വില്ലേജ് എന്നയാളെയാണ് ഗുരുവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി വി വിമൽ, സബ് ഇൻസ്‌പെക്ടർ ജയപ്രദീപ് കെ ജി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
.ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒളിവിൽ കഴിഞ്ഞു വന്നിരുന്ന കൂട്ടു പ്രതികളായ ജാസിൽ 23 വയസ്സ്, s/o മുഹമ്മദാലി ഐനിക്കൽ വീട്, പിള്ള കോളനി, കോട്ടപ്പടി, ഗുരുവായൂർ . മൻസിഫ് 26 വയസ്സ് s/o കുഞ്ഞിമോൻ, വൈശ്യം വീട്ടിൽ, താമ്രയൂർ ദേശം, ഗുരുവായൂർ. വിഷ്ണു 23 വയസ്സ്, s/o ചുള്ളിപ്പറമ്പിൽ ഹൗസ്, പിള്ള കോളനി, ഗുരുവായൂർ. എന്നിവരെ മുൻപ് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തിട്ടുള്ളതാണ്
ഗുരുവായൂർ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉദയകുമാർ കെ പി, കൃഷ്ണപ്രസാദ്, സുമേഷ് വി പി, അഭിനന്ദ് എസ്,നിഷാദ് ടി കെ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.