ഗുരുവായൂർ : തിരുവെങ്കിടം അടിപ്പാത നിർമിക്കാൻ ഗുരുവായൂർ ക്ഷേത്രം സ്ഥലം വിട്ടു കൊടുത്ത ദേവസ്വം ഭരണ സമിതി തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു . ഹിന്ദു ഐക്യ വേദി സംസ്ഥാന സെക്രട്ടറി ആർ വി ബാബു നൽകിയ ഹർജി പരിഗണിച്ച് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ ,സോഫി കെ തോമസ് എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് ആണ് സ്റ്റേ നൽകിയത് . ഇത് സംബന്ധിച്ച ഫയലുകൾ ഹാജരാക്കാൻ ഗുരുവായൂർ ദേവസ്വത്തിനും ഗുരുവായൂർ നഗര സഭയ്ക്കും ഹൈക്കോടതി നിർദേശം നൽകി .
തിരുവെങ്കിടം അടിപ്പാത നിർമാണത്തിനായി തിരുത്തിക്കാട്ട് പറമ്പിലെ 9 .62 സെന്റ് ഭൂമിയാണ് കഴിഞ്ഞ ദിവസം ദേവസ്വം നഗരസഭക്ക് കൈമാറിയത് . ക്ഷേത്ര സ്വത്തുക്കൾ അന്യാധീന പ്പെടുത്തരുത് എന്നാവശ്യപ്പെട്ടാണ് ചൊവ്വാഴ്ച അഡ്വ സജിത്ത് കുമാർ മുഖേന ആർ വി ബാബു ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത് .