the digital signature of the temple city

ഗുരുവായൂരിൽ ശക്തമായ മഴ; ഉപജില്ലാ കായികോത്സവം ആശങ്കയിൽ

- Advertisement -[the_ad id="14637"]

ഗുരുവായൂർ: സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതല്‍ നാല് ദിവസം സംസ്ഥാനത്ത് പരക്കെ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറയിപ്പ് നല്‍കിയിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്.

2023 24 അധ്യയന വർഷത്തിലെ ചാവക്കാട് ഉപജില്ല സ്കൂൾ കായികോത്സവം സെപ്റ്റംബർ 26 മുതൽ 30 വരെയുള്ള ദിവസങ്ങളിലായി ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന സാഹചര്യത്തിൽ, നബിദിനമായി അവധി പ്രഖ്യാപിച്ച 28 ന് വ്യാഴാഴ്ച കായികമേള ഒഴിവാക്കിയിരുന്നതിനാൽ ഇന്നത്തെ മഴ കായികമേളയെ ബാധിച്ചില്ല. എന്നാൽ മത്സരങ്ങൾ നടക്കുന്ന ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ മൈതാനത്ത് വെള്ളക്കെട്ട് ഉള്ളതിനാലും തുടർച്ചയായി മഴ പെയ്യുന്നതും തുടർന്നുള്ള ദിവസങ്ങളിലെ പരിപാടികൾക്ക് ആശങ്ക ഉളവാക്കുന്നുണ്ട്.

ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തുടര്‍ന്നുള്ള ദിവസങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച എറണാകുളം മുതല്‍ കാസര്‍കോട് വരെയും യെല്ലോ അലര്‍ട്ട്. ഒക്ടോബര്‍ ഒന്നിനു എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട്.പ്രഖ്യാപിച്ചിട്ടുണ്ട്

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts