ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ കായികോത്സവത്തിന് തിരി തെളിഞ്ഞു. ചൊവ്വാഴ്ച ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ എൻ കെ അക്ബർ എം എൽ എ കായികോത്സവം ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷനായിരുന്നു.
കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിന് ശേഷം. സ്റ്റേറ്റ് മീറ്റ് റെക്കോർഡ് താരം അന്നമോൾ ബിജു ദീപ ശിഖയേന്തി. ദീപ ശിഖ എം എൽ എ ഏറ്റുവാങ്ങി. ചാവക്കാട് എ ഇ ഒ കെ ആർ രവീന്ദ്രൻ കായിക ജ്വാല തെളിയിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ, കായികോത്സവം ജനറൽ കൺവീനർ ടി എം ലത, അധ്യാപക കൂട്ടായ്മ കൺവീനർ എം എസ് ശ്രീവത്സൻ, എച്ച് എം ഫോറം സെക്രട്ടറി എ ഡി സാജു എന്നിവർ ആശംസകൾ നേർന്നു.
ഉപജില്ലയിലെ നൂറോളം വിദ്യാലയങ്ങളിൽ നിന്ന് 4000 ൽ അധികം വിദ്യാർഥികൾ കായികോത്സവത്തിൽ മാറ്റുരയ്ക്കും.
തിങ്കളാഴ്ച വൈകിട്ട് മേളയുടെ ഭാഗമായി കായിക പ്രതിഭകൾ നിരന്ന വിളംബര ഘോഷയാത്ര ചാവക്കാട് ഹയർസെക്കൻഡറി സ്കൂളിൽ ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രേമാനന്ദകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. സെപ്റ്റംബർ 30ന് നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ അനീഷ്മ ഷനോജ് നിർവ്വഹിക്കും.
നാല് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ പങ്കെടുക്കുന്ന മുഴുവൻ മത്സരാർത്ഥികൾക്കും വിഭവ സമൃദ്ധമായ ഭക്ഷണവും ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി പറഞ്ഞു. നബിദിനമായി അവധി പ്രഖ്യാപിക്കുന്ന ദിവസം കായികമേള ഒഴിവാക്കുന്നതാണ്. ഉദ്ഘാടന ചടങ്ങിലും സമാപന ചടങ്ങിലും തദ്ദേശ സ്വയം ഭരണ പ്രതിനിധികൾ ,അധ്യാപക സംഘടന പ്രതിനിധികൾ . രാഷ്ട്രീയ, സാമൂഹിക . സാംസ്കാരിക രംഗത്തെ പ്രഗത്ഭർ പങ്കെടുക്കും